മുള്ളി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് അടച്ച സംഭവം: തമിഴ്നാട് മുഖ്യമന്ത്രി എം. കെ.സ്റ്റാലിന് മണ്ണാർക്കാട് എംഎൽഎ എൻ.ഷംസുദ്ദീൻ നിവേദനം നൽകി

author-image
ജൂലി
New Update

publive-image

അട്ടപ്പാടി താവളം മുള്ളി റോഡിലൂടെ വർഷങ്ങളായി തമിഴ്നാട്ടിലെ ഊട്ടിയിലേക്കും മറ്റും യാത്രക്ക് ഉപയോഗിച്ചിരുന്ന റോഡ് മുള്ളിക്കു സമീപമുള്ള തമിഴ്നാട്ടിലെ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ അടച്ചത് മൂലം ഗതാഗതം തടസ്സപ്പെട്ട കാര്യം നിവേദനതിലൂടെ എൻ ഷംസുദ്ദീൻ എംഎൽഎ തമിഴ്നാട് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. മണ്ണാർക്കാട് -അട്ടപ്പാടി വഴി ഈ റൂട്ടിലൂടെ കഴിഞ്ഞ 50 വർഷക്കാലത്തിലേറെയായി ഊട്ടിയിലേക്കും തമിഴ്നാടിന്റെ മറ്റ് പരിസരപ്രദേശങ്ങളിലേക്കും പൊതുജനങ്ങൾ യാത്ര ചെയ്തിരുന്നതാണെന്നും,തമിഴ്നാട് ഏർപ്പെടുത്തിയ തടസ്സം അടിയന്തരമായി പിൻവലിക്കണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാണിച്ചു.

Advertisment

അട്ടപ്പാടിയിൽ താമസിക്കുന്ന പലരുടെയും കുടുംബങ്ങളും, ബന്ധുവീടുകളും തമിഴ്നാട് മേഖലയിൽ ആണെന്നും അട്ടപ്പാടിയിലെയും,മണ്ണാർക്കാട് താലൂക്കിലെയും സാധാരണക്കാർക്ക് കൃഷി,വാണിജ്യ ആവശ്യങ്ങൾക്ക് അവിടെ പോകേണ്ടത് അത്യാവശ്യമായി വരുന്ന കാര്യമാണെന്നും,പാലക്കാട് ,മലപ്പുറം, തൃശൂർ ജില്ലകളിൽ നിന്നുള്ള യാത്രക്കാരും മറ്റും ഊട്ടിക്ക് പോകാൻ ഈ വഴിയാണ് ഉപയോഗപ്പെടുത്തിയിരുന്നതെന്നും ഇത് തടസ്സപ്പെടുത്തുന്നത് ശരിയല്ല എന്നും നിവേദനത്തിൽ ചൂണ്ടിക്കാണിച്ചു. കഴിഞ്ഞദിവസം ചെന്നൈയിൽ വച്ചാണ് നിവേദനം കൈമാറിയത്. അനുഭാവപൂർവ്വം ഈ വിഷയം പരിഗണിക്കും എന്നാണ് പ്രതീക്ഷയെന്നും എംഎൽഎ പറഞ്ഞു.

Advertisment