/sathyam/media/post_attachments/MkGOMiQ0nyolCNrxwvvI.jpeg)
ചാലക്കുടി: മതമൈത്രിയുടെ പ്രത്യക്ഷോദാഹരണമായി മാറി മോതിരക്കണ്ണി മണ്ണുംപുറം ശ്രീമഹാദേവ ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാച്ചടങ്ങുകൾ. താന്ത്രികച്ചടങ്ങുകൾ നടക്കുന്നതിനിടെയാണ് ആശംസകളുമായി മലബാർ മിഷനറി ബ്രദേഴ്സ് പുരോഹിതർ ക്ഷേത്രത്തിൽ എത്തിയത്. ഭക്തജനങ്ങൾക്ക് കൗതുകം പകർന്ന കാഴ്ചയായി ഇതു മാറി. 1800 വർഷം പഴക്കമുള്ള അതിപുരാതനമായ മണ്ണുംപുറം ശ്രീമഹാദേവ ക്ഷേത്രം പൂർണ്ണമായും തകർക്കപ്പെട്ടിരുന്നു. 2011 മുതൽ ക്ഷേത്ര സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ഇവിടെ പുനരുദ്ധാരണം നടക്കുകയായിരുന്നു.
പ്രതിഷ്ഠാച്ചടങ്ങുകൾ മാർച്ച് 15ന് ആരംഭിച്ചു. 22-നാണ് പുന:പ്രതിഷ്ഠ. മലബാർ മിഷനറി ബ്രദേഴ്സ് പ്രോവിൻഷ്യൽ സുപ്പീരിയർ ബ്രദർ ജോസ് ചുങ്കത്ത്, ബ്രദർ ജിയോ പാലക്കുഴി, ബ്രദർ പോളി തൃശ്ശൂർക്കാരൻ, ബ്രദർ സാബു തെന്നിപ്ലാക്കൽ, ബ്രദർ ഷാജൻ പനച്ചിക്കൽ എന്നിവരാണ് ക്ഷേത്രം സന്ദർശിച്ചത്. ക്ഷേത്രസമിതി പ്രസിഡണ്ട് അജോഷ് കെ.ബി., വൈസ് പ്രസിഡന്റുമാരായ ജയേഷ് പി.സി., ബാലകൃഷ്ണൻ കെ.വി., മുരളി നടുമുറി തുടങ്ങിയവർ ചേർന്ന് പുരോഹിതരെ സ്വീകരിച്ചു. ക്ഷേത്ര ശ്രീകോവിൽ നിർമ്മാണം നടന്നുകണ്ടശേഷം ഒരു നിലവിളക്ക് സമർപ്പിച്ചാണ് പുരോഹിതസംഘം മടങ്ങിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us