New Update
Advertisment
പാലക്കാട്: മകൻ നോക്കിനിൽക്കെ പിതാവ് കിണറ്റിൽ വീണ് മരിച്ചു. മണ്ണാർക്കാട് കുളപ്പാടം ഒഴുകുപാറ നരിയാർമുണ്ട കാളിയപ്പൻ (55) ആണ് മരിച്ചത്. ആര്യമ്പാവ് കെ ടി ഡി സിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ കിണർ വൃത്തിയാക്കുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.
കിണർ വൃത്തിയാക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. മൂത്തമകൻ കാർത്തിക് നോക്കിനിൽക്കുകയായിരുന്നു അപകടം. കാർത്തിക് മറ്റുള്ളവരെ അറിയിച്ചാണ് കാളിയപ്പനെ കിണറ്റിൽ നിന്ന് പുറത്തെടുത്തത്.