കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ് 2023: പ്രവാസികള്‍ക്കും പൊതുജനങ്ങളിലേക്കുമെത്തിക്കാന്‍ ഓണ്‍ലൈന്‍ പതിപ്പ് പ്രകാശനം ചെയ്തു

New Update

കൊടിയത്തൂര്‍: കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പ്രവാസികള്‍ക്കും പൊതു ജനങ്ങള്‍ക്കും ലഭ്യമാക്കുന്നതിനായി ഓണ്‍ലൈന്‍ പതിപ്പ് പ്രസിദ്ധീകരിച്ച് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത്. ഓണ്‍ലൈന്‍ പതിപ്പിന്റെ പ്രകാശനം ജിദ്ദയില്‍ ഗ്രാമ പഞ്ചായത്ത് അംഗം രിഹ്‌ല മജീദ് നിര്‍വഹിച്ചു. കള്‍ച്ചറല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മുനീര്‍, സെക്രട്ടറി അബ്ദുല്‍ ഹമീദ്, ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Advertisment

publive-imageകൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ് 2023: ഓണ്‍ലൈന്‍ പതിപ്പിന്റെ പ്രകാശനം ജിദ്ദയില്‍ ഗ്രാമ പഞ്ചായത്ത് അംഗം രിഹ്‌ല മജീദ് നിര്‍വഹിക്കുന്നു.

ഈ ലിങ്ക് ഓപ്പണ്‍ ചെയ്താല്‍ ഓണ്‍ലൈന്‍ പതിപ്പ് വായിക്കാം: https://online.fliphtml5.com/oanqs/lniu/
26 കോടിയുടെ ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിഹാബ് മാട്ടുമുറിയാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്.

ഭവന നിര്‍മ്മാണം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകള്‍ക്ക് മികച്ച പരിഗണനനല്‍കുന്നതാണ് ബജറ്റ്. ലൈഫ് ഭവനപദ്ധതിവഴി 108 വീടുകളുടെ നിര്‍മാണം ആറു മാസം കൊണ്ട് പൂര്‍ത്തിയാക്കും. അത്യാധുനിക സൗകര്യങ്ങളോടെ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിന് പുതിയ വെബിനാര്‍ ഹാള്‍ നിര്‍മ്മിക്കും തുടങ്ങിയ നിരവധി പദ്ധതികളാണ് ബജറ്റിലുള്ളത്.

Advertisment