New Update
Advertisment
മണലൂർ/ തൃശ്ശൂർ: കുവൈത്ത് കെ.എം.സി.സി. അംഗമായ സഹോദരന് കുവൈത്ത് കെ.എം.സി.സി. തൃശൂർ ജില്ലാ കമ്മിറ്റി നിർമ്മിച്ച് നൽകിയ ബൈത്തുറഹ്മ യുടെ താക്കോൽ ദാനം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. കെ.എം.സി.സി. തൃശൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽ അസീസ് വലിയകത്ത് അദ്ധ്യക്ഷനായിരുന്നു.
കുവൈത്ത് കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്ത് പരിപാടി ഉൽഘാടനം ചെയ്തു. കുവൈത്ത് കെ.എം.സി.സി. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ്, തൃശൂർ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അസ്ഗറലി തങ്ങൾ, കുഞ്ഞിമൊയ്‌ദീൻ കുട്ടി ചാലിയം, അൽത്താഫ് തങ്ങൾ, ഇസ്ഹാഖ് കൈപ്പമംഗലം സംസാരിച്ചു. കുവൈത്ത് കെ.എം.സി.സി. മണലൂർ മണ്ഡലം പ്രസിഡന്റ് ലത്തീഫ് പാടൂർ സ്വാഗതവും, നിസാർ മരുതയൂർ നന്ദിയും പറഞ്ഞു.