New Update
കല്‍പ്പറ്റ: ആദിവാസി യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പനമരം കൂളിവയല്‍ കാട്ടറപ്പള്ളി കുറിച്ച്യ കോളനിയിലെ ചന്തുവിനെയാണ് (47) ഞായറാഴ്ച രാവിലെ വീടിന് അടുത്തുള്ള വയലിലെ കൈതോട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Advertisment
ശനിയാഴ്ച രാത്രി വള്ളിയൂര്‍കാവ് ഉത്സവം കാണാനാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പോയതായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും ചന്തുവിനെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും പരിസരവാസികളും രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പനമരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യ: ബിന്ദു. മക്കള്‍: സതീശന്‍, സനീഷ്, അമൃത.