/sathyam/media/post_attachments/tcfGZUGOWsQ0jkoPib3J.jpg)
മുംബൈ: ചില അതിവൈകാരികതകള്‍ രാഷ്ട്രീയ പ്രസ്താവനകളാകുമ്പോള്‍ അതിനു കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കുമെന്ന് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോജോ തോമസ്. അതുകൊണ്ടു തന്നെ തലശ്ശേരി രൂപതയുടെ ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാബ്ലാനിയുടെ പ്രസ്താവനയെ ഒരു രാഷ്ട്രീയ നീക്കം എന്നതിലുപരി ഒരു വൈകാരിക പ്രകടനമായി കാണുവാനാണ് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ മലയോര കര്‍ഷകര വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ഒരു സാഹചര്യം ഇന്ന് നിലവിലുണ്ട്. റബര്‍ അടക്കമുള്ള കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടവ് ബഫര്‍സോണ്‍ വിഷയം വന്യജീവികളുടെ ശല്യം വരള്‍ച്ച തുടങ്ങി ജീവിതം തന്നെ മുന്നോട്ടു നീക്കുവാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥയിലാണ് കേരളത്തിലെ കര്‍ഷകര്‍.
പക്ഷേ ഈ കഷ്ടതകളോടു കേന്ദ്രത്തിലെ മോദി സർക്കാരും, കേരളത്തിലെ ഇടതു സര്‍ക്കാര്‍ മുഖം തിരിച്ചു നില്‍ക്കുന്നതാകണം പിതാവിനെ ഇത്തരമൊരു അതിവൈകാരിക പ്രസ്താവനയ്ക്കു പ്രേരിപ്പച്ചത്. പക്ഷേ അദ്ദേഹത്തെപ്പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിനിരിക്കുന്ന മതമേലധികാരി ഇത്തരമൊരു പ്രസ്താവന ഏതു സാഹചര്യത്തിൽ പറഞ്ഞാലും വർഗീയ ചേരിയെ ശക്തിപ്പെടുത്തുവാൻ ബിജെപി ശ്രമിക്കും.
രാജ്യവ്യാപനകമായി ക്രിസ്ത്യന്‍ സമൂഹം ആക്രമണത്തിനിരയായികൊണ്ടിരിക്കുകയാണ്. സംഘ് പരിവാര്‍ സംഘടനകൾ ക്രിസ്തീയ മതവിശ്വാസത്തിനെതിരെ രാജ്യത്തിന്റെ പലിയടങ്ങളിലും ആക്രമണം അഴിച്ചു വിടുന്നു. പള്ളികള്‍ ആക്രമിക്കുന്നു. സെമിത്തേരികള്‍ തകര്‍ക്കുന്നു. പരിവാര്‍ സംഘടനകളാല്‍ചുട്ടു കൊല്ലപ്പട്ട ക്രിസ്ത്യന്‍ മതപ്രചാരകനായ ഗ്രഹാം സ്‌റ്റെയിന്‍സും മക്കളെയും എങ്ങനെ മറക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു.
പ്രേക്ഷിത ശുശ്രൂഷയ്ക്കൊപ്പം ജന്മിവാഴ്ചയ്ക്കും കര്‍ഷക ചൂഷണത്തിനും ഇരയായി കഴിഞ്ഞിരുന്ന മധ്യപ്രദേശിലെ ഉദയ് നഗറിലെ പാവപ്പെട്ടവർക്കു വേണ്ടി പോരാടി 54 തവണ കുത്തിക്കൊലപ്പെടുത്തി രക്തസാക്ഷിത്വം വഹിച്ച
സിസ്റ്റർ റാണി മരിയയെ ഓർക്കാം. മനുഷ്യാവകാശങ്ങൾക്കു വേണ്ടി പോരാടിയതിന്റെ പേരിൽ ഭീകര പ്രവർത്തനം ആരോപിക്കപ്പെട്ട് മരണത്തിനു വിട്ടു കൊടുത്ത ജെസ്യൂട്ട് ഫാദര്‍ സ്റ്റാന്‍ സ്വാമിയെ എങ്ങനെ നമ്മൾ മറക്കും.
കര്‍ണാടകത്തിലും മധ്യപ്രദേശിലും തുടങ്ങി പലസ്ഥലങ്ങളിലും ഹനുമാന്‍ ചാലിസ നടത്തണമെന്ന് പറഞ്ഞുകൊണ്ട് ക്രിസ്ത്യന്‍ ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങളിലൊക്കെ സംഘപരിവാര്‍ സംഘടനകള്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്ന് സമൂഹ മാധ്യമങ്ങളില്‍ കൂടി മനസ്സിലാക്കാന്‍ നമ്മുക്ക് സാധിക്കുന്നുവെന്നും ജോജോ തോമസ് പറഞ്ഞു.
മധ്യപ്രദേശില്‍ പലയിടങ്ങളിലും ക്രിസ്ത്യാനികള്‍ പ്രതിസന്ധിയിലാണ്. മഹാരാഷ്ട്രയില്‍ ബിജെപി അധികാരത്തില്‍ വന്നതിനുശേഷം സ്ഥിതിഗതികള്‍ മോശമായി വരികയാണ്. രണ്ടാഴ്ച മുമ്പ് മുംബൈയിലെ ഒരു പ്രധാനപ്പെട്ട ക്രിസ്ത്യന്‍ ഏരിയയില്‍ സെന്റ് ഫ്രാന്‍സിസ് പ്രതിമ ഒരു ബില്‍ഡര്‍ അടിച്ചു തകര്‍ക്കുന്ന ഒരു സാഹചര്യം ഉണ്ടായി.
നൂറു വര്‍ഷത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്ന സെമിത്തേരികള്‍ പൊളിച്ചു മാറ്റുവാന്‍ ശ്രമം നടത്തുന്നു. അങ്ങനെ രാജ്യത്തിന്റെ മുക്കിലും മൂലയിലും ക്രിസ്തീയ മതവിശ്വാസത്തിനെതിരെ വാളെടുക്കുവാൻ മറ്റുള്ളവർക്ക് പോൽസാഹനം ലഭിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ഒരു കാരണവശാലും പിന്തുണയ്ക്കാന്‍ ക്രിസ്ത്യാനിക്കാവില്ല. റബറിന് 500 രൂപ താങ്ങുവില വന്നാലും സംഘ് പരിവാര്‍ സംഘടനകള്‍ക്ക് വോട്ടു നല്‍കാന്‍ ക്രിസ്തീയ സമൂഹം തയ്യാറാവില്ല. പിതാവിനെയും അദേഹത്തിന്റെ പ്രസ്ഥാവനെയും തെറ്റായി വ്യാഖ്യാനിക്കുന്നവർക്കും ഇതറിയാം.
എന്തുകൊണ്ടാണ് ക്രിസ്ത്യാനികള്‍ക്കെതിരെ മാത്രം ഇത് സംഭവിക്കുന്നത് എന്ന് നമ്മള്‍ ആലോചിക്കണം. ഇത്രയേറെ ആക്രമണം മറ്റു ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കു നേരെ ഉണ്ടാകുന്നില്ല. അതിനു കാരണം ക്രിസ്ത്യന്‍ ഐക്യമില്ലായമയാണ്. ഇപ്പോള്‍ മഹാരാഷ്ട്രയിലെ ക്രിസ്ത്യാനികള്‍ എല്ലാം ഒന്നിച്ചു ചേര്‍ന്നുകൊണ്ട് ക്രിസ്ത്യന്‍ മഹാമോര്‍ച്ച എന്ന പേരിൽ ഏപ്രില്‍ മാസം 12ആം തീയതി വലിയൊരു മാര്‍ച്ച് നടത്താന്‍ വേണ്ടിയുള്ള ശ്രമത്തിലാണ്. അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടന്നു വരുന്നു.
ബിജെപിയെ നമ്പാന്‍ പറ്റില്ല എന്നത് നമ്മള്‍ കാലങ്ങളായി മനസിലാക്കിയതാണ്. നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഒപ്പം നിന്ന ക്രിസ്തീയ ജനത ഇന്ന് അതിന്റെ വില കൊടുക്കേണ്ടി വരുന്നുണ്ട്. ഗോവ മറ്റൊരുദാഹരണമാണ്. ബിജെപി ക്രിസ്തീയ സമൂഹത്തിനു മുമ്പാകെ വെക്കുന്ന ചക്കര വാക്കുകള്‍ കാര്യസാധ്യത്തിനു മാത്രമുള്ളതാണെന്നു നമ്മള്‍ തിരിച്ചറിയണം.
രാജ്യത്തെ കര്‍ഷകരെ ദോഹിക്കുന്ന കരിനിയമങ്ങള്‍ ഉണ്ടാക്കുവാനും കേന്ദ്രംഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ കോർപറേറ്റുകള്‍ക്കും, ഇടനിലക്കാര്‍ക്കും അടിയറവ് വെയ്ക്കുന്ന നയം സ്വീകരിക്കുകയും ചെയ്യുന്നു
റബർ പ്രതിസന്ധിക്ക് മുഖ്യ കാരണം കേന്ദ്ര സംസാന സർക്കാർ നയം തന്നെയാണ് അതിന് ഒരു എംപിയെ കേരളത്തിൽ നിന്നും ബി.ജെ.പിക്ക് നൽകിയിട്ട് ഒരു കാര്യവും ഇല്ലന്നു മാത്രമല്ല കൂടുതൽ ദുരിതം അനുഭവിക്കുകയെ ഉള്ളു.
പണ്ട് വൈകാരികതയുടെയും കർഷക ആവേശത്തിന്റെയും പേരിൽ ഹൈറേഞ്ച് സമരസമിതിയുടെ നിയമോപദേഷ്ടാവായി പ്രവർത്തിച്ച ആളെ തന്നെ പിൻതുണച്ച് എം പി ആക്കിയ ചരിത്രം നമ്മുടെ മുൻപിലുണ്ട് അന്ന് ഉന്നയിച്ച ആവശ്യങ്ങൾ പിന്നീട് പരിഹരിച്ചതായും അറിവില്ല
അതുകൊണ്ടു തന്നെ ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാബ്ലാനി പിതാവിന്റെ പ്രസ്താവനയെ വളച്ചൊടിച്ച് കൃസ്ത്യനികൾ, വർഗീയചേരിതിരിവുണ്ടക്കുന്ന രാഷ്ട്രീയവുമായി പാലം പണിയുവാൻ ആഗ്രഹിക്കുന്നവർക്ക് പിൻതുണ ലഭിക്കാതെ നോക്കുകയും പിതാവു തന്നെ മുൻകൈ എടുത്ത് ക്രിസ്തീയ ഐക്യത്തിനു വേണ്ടി തുടര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു.
ഇന്ന് സഭക്ക് ആവശ്യം സഭയുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയും മതേതര മൂല്യത്തിൽ ഉറച്ചു നിന്നുകൊണ്ട് പോരാടുന്ന രാഷ്ട്രീയ പാർട്ടിയിൽ നേതാക്കളെയും സാമൂഹ്യ സേവനത്തെ ദിനചര്യയായി കാണുന്ന വ്യക്തികളെ വാർത്തെടുക്കുകയും പിൻതുണക്കുക എന്നതുമാണ്, മറിച്ച് കാലകാലങ്ങളിൽ താൽകാലിക ആവശ്യങ്ങൾ നിറവേറ്റി തരുന്നവരെ അല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us