പെരിന്തൽമണ്ണയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം : മെഡിക്കൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

New Update

publive-image

Advertisment

മലപ്പുറം: പെരിന്തൽമണ്ണ ദേശീയ പാതയിൽ തിരൂർക്കാട്ട് ബൈക്കുകൾ കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാർഥിനി മരിച്ചു. പെരിന്തൽമണ്ണ മാലാപറമ്പ് എംഇഎസ് മെഡിക്കൽ കോളജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാര്‍ഥിനി അൽഫോൻസ (22) ആണ് മരിച്ചത്.

സഹയാത്രികൻ തൃശൂർ വന്നുക്കാരൻ അശ്വിൻ (21) നെ പെരിന്തൽമണ്ണ കിംസ് അൽഷിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 6.50നാണ് ദേശീയ പാതയിൽ തിരൂർക്കാട് ഐടിസിക്ക് സമീപമാണ അപകടം ഉണ്ടായത്.

Advertisment