/sathyam/media/post_attachments/eQDEriwIbiwFP2dVbTJy.jpg)
വടക്കാങ്ങര : ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ്.ഐ.ഒ നവീകരിച്ച വടക്കാങ്ങര യൂണിറ്റ് ഓഫീസിന്റെ ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കൽ നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര പ്രാദേശിക അമീർ പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.
മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ഹബീബുള്ള പട്ടാക്കൽ, സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ വൈസ് പ്രസിഡന്റ് അഷ്റഫ് സി.എച്ച്, എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് ഹാനി എം കടുങ്ങൂത്ത് എന്നിവർ സംസാരിച്ചു. നിബ്രാസ് പി.കെ ഖിറാഅത്ത് നടത്തി.
സോളിഡാരിറ്റി വടക്കാങ്ങര യൂനിറ്റ് പ്രസിഡന്റ് ഷബീർ കെ സ്വാഗതവും എസ്.ഐ.ഒ വടക്കാങ്ങര സൗത്ത് യൂനിറ്റ് പ്രസിഡന്റ് മുഹമ്മദ് ജദീർ അറക്കൽ നന്ദിയും പറഞ്ഞു.