കാലിക്കറ്റ് യൂണിവേഴ്‌സിറ്റി; ഡിഗ്രി രണ്ടാം സെമസ്റ്റർ കോമൺ ഇംഗ്ലീഷ് പാഠപുസ്തകം ലഭ്യമാക്കാതെ പരീക്ഷ വിജ്ഞാപനം പുറത്തിറക്കിയത് പ്രതിഷേധാർഹം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

New Update

publive-image

Advertisment

മലപ്പുറം : അധ്യയന വർഷം മാർച്ചിൽ അവസാനിക്കാനിരിക്കെ ഡിഗ്രി രണ്ടാം സെമസ്റ്റർ കോമൺ ഇംഗ്ലീഷ് ടെക്സ്റ്റ്‌ബുക്ക്‌ പോലും അച്ചടിക്കാതെ പരീക്ഷ വിജ്ഞാപനം പുറത്തിറക്കിയ യൂണിവേഴ്സിറ്റിയ സമീപനം തികഞ്ഞ അനാസ്ഥയാണ്. "റീഡിങ്സ് ഓൺ കേരള" എന്ന പാഠപുസ്തകമാണ് യൂണിവേഴ്സിറ്റി ഇതുവരെയും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ലഭ്യമാക്കാത്തത്. ടെക്സ്റ്റ്‌ബുക്ക്‌ ഇല്ലാതെ പരീക്ഷ വിജ്ഞാപനം പുറത്തിറക്കി വിദ്യാർത്ഥി സമൂഹത്തെ പരിഹസിക്കുകയാണ് യൂണിവേഴ്സിറ്റി.

രണ്ടാം സെമസ്റ്റർ ക്ലാസുകൾ തുടങ്ങിയിട്ട് ഇതുവരെയും ഈ വിഷയത്തിൽ ക്ലാസുകൾ നടത്താൻ അധ്യാപകർക്ക് സാധിച്ചിട്ടില്ല. അധ്യയന വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ അടിയന്തിരമായി പാഠപുസ്തകം പുറത്തിറക്കണം. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ആശങ്കയകറ്റാതെ പരീക്ഷ നടത്താനുള്ള നീക്കത്തിൽ നിന്ന് യൂണിവേഴ്സിറ്റി പിന്മാറണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ലബീബ് കായക്കൊടി ആവശ്യപ്പെട്ടു.

Advertisment