/sathyam/media/post_attachments/HcCwpUongu7t9Z2mq4zY.jpg)
പൊന്നാനി: എസ് എം എ പൊന്നാനി സംഘടിപ്പിച്ച റംസാനിന്റെ മുന്നോടിയായി മദ്രസ്സ അധ്യാപകൾക്കും നിർദ്ധരരായ കുടുംബങ്ങൾക്കും വേണ്ടി സുന്നീ മാനേജ്‌മെന്റ് അസോസിയേഷൻ (എസ് എം എ) സംഘടിപ്പിച്ച "ഭക്ഷണ വിഭവങ്ങളുടെ കിറ്റ് വിതരണം" സുകൃതാന്തരീക്ഷത്തിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം കെ എം മുഹമ്മദ് കാസിം കോയ നിർവ്വഹിച്ചു. കുടുംബത്തിന് വേണ്ട എല്ലാ അവശ്യ സാധനങ്ങളും ഉൾപ്പെടുത്തി തയാർ ചെയ്ത കിറ്റുകളുടെ വിതരണം പുണ്യമാസത്തിൽ നൂറു കണക്കിന് കുടുംബങ്ങൾക്ക് അനുഗ്രഹമായി.
/sathyam/media/post_attachments/s0tNRIWoY8wVTywRdjxa.jpg)
പരിശുദ്ധമായ റംസാൻ ശരീഫിന്റെ പവിത്രത കാത്ത് സൂക്ഷിക്കാൻ തയ്യാറാവണമെന്ന് എസ് എം എയുടെ റംസാൻ കിറ്റ് വിതരണത്തോടനുബന്ധിച്ച് ചേർന്ന പരിപാടിയിൽ ഉസ്താദ് ഖാസിം കോയ പൊതുസമൂഹത്തെ ഉൽബോധിപ്പിച്ചു. പരിശുദ്ധമായ ഖുർആൻ ശരീഫുമായി എപ്പോഴും ബന്ധം പുലർത്തണമെന്നും ഒരു മിനുറ്റും പാഴാക്കാതെ ഖുർആൻ പാരായണം നടത്തണമെന്നും സത്യവിശ്വാസികളുടെ ലക്ഷ്യം അതാണന്നും അദ്ദേഹം ഉപദേശിച്ചു.
ഇസ്മായിൽ അൻവരിയുടെ അധ്യക്ഷത വഹിച്ചു. ശാഹുൽ ഹമീദ് മൗലവി .എ ബി ഉമ്മർ , പി കാദർ. ഉസ്മാൻ കാമിൽ സഖാഫി, മുഹമ്മദലി സഖാഫി, റഫീഖ് സഅദി, യാസിർ ഇർഫാനി, പി പി ഹംസത്ത് മുസ്യാർ, അലി സഅദി എന്നിവർ സംസാരിച്ചു.