/sathyam/media/post_attachments/jqAamffnwshIe3LsJGCd.jpeg)
പെരുമ്പാവൂർ: പെരുമ്പാവൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന്റെ ആഭിമുഖ്യത്തിൽ വേനലവധിക്കാലത്ത് വിദ്യാർത്ഥികൾക്കായി ത്രിദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. സ്കൂളിലെ അധ്യാപക, രക്ഷാകർതൃസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന 'സമ്മർ ഫിയെസ്റ്റ - 2023' ക്യാമ്പ് മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെയാണ്. വിജ്ഞാനം, വിനോദം, വ്യക്തിത്വവികസനം എന്നിവ ലക്ഷ്യമിട്ടുകൊണ്ട് സംഘടിപ്പിയ്ക്കുന്ന വൈവിധ്യമാർന്ന പരിപാടികളിൽ 5,6,7 ക്ലാസ്സുകളിലെ കുട്ടികൾക്ക് പങ്കെടുക്കാം. പെരുമ്പാവൂരിന്റെ സമീപപ്രദേശങ്ങളിലെ സ്കൂളുകളിലെ വിദ്യാർത്ഥികൾകൾക്കും സൗജന്യമായി ഈ ക്യാമ്പിൽ പങ്കെടുക്കാം.
അഭിനയക്കളരി, ശാസ്ത്രവിസ്മയം, മാജിക്ടിപ്സ്, ബലൂൺ ആർട്ട്, വിജ്ഞാന- വിനോദയാത്ര, എയ്റോബിക് ഭാരതീയം ആക്ടിവിറ്റി, കവിയരങ്ങ്, നാടൻപാട്ട്, ട്രഷർ ഹണ്ട്, മെമ്മറി ടെസ്റ്റ്, ലൈവ് റിപ്പോർട്ടിംഗ്, ഡോക്യുമെന്റേഷൻ എന്നിങ്ങനെ വിവിധ ഇനങ്ങളിലായാണ് ക്ലാസ്സുകൾ നടക്കുകയെന്ന് ക്യാമ്പ് കൺവീനർ ഡോ. തുളസി എ.പി. പറഞ്ഞു. പ്രധാന അധ്യാപകൻ ജേക്കബ് സത്യൻ, സീനിയർ അസിസ്റ്റന്റ് അനിത, പിടിഎ പ്രസിഡന്റ് ടി.എം. നസീർ എന്നിവർ ക്യാമ്പിനു നേതൃത്വം നൽകും. വിദഗ്ദ്ധരായ അദ്ധ്യാപകർ ക്ലാസ്സുകൾ നയിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us