Advertisment

കൊച്ചി നോർത്ത് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധിച്ചു

New Update

publive-image

രാഹുൽ ഗാന്ധിയെ കള്ളക്കേസിൽ കുടുക്കുന്ന കേന്ദ്ര സർക്കാരിന്റെ ഭരണകൂട ഭീകരതയ്ക്കും അഭിപ്രായ സ്വാതന്ത്ര്യ ധ്വംസനത്തിനും എതിരെ കൊച്ചി നോർത്ത് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി കറുത്ത തുണിയാൽ വായ്മൂടി പ്രതിഷേധ പ്രകടനം നടത്തി . കൊച്ചി നോർത്ത് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ :കെ. എ. മാനുവൽ അധ്യക്ഷത വഹിച്ചു.

മഹിളാ കോൺഗ്രസ്സ് കൊച്ചി നിയോജക മണ്ഡലം പ്രസിഡന്റ്  ഷൈല തദ്ദേവൂസ് പ്രതിഷേധ ജാഥ ഉദ്ഘാടനം ചെയ്തു.അഗസ്റ്റസ് സിറിൾ,കെ. എസ്. പ്രമോദ്, അനു സെബാസ്റ്റ്യൻ,കെ. എൻ. ഗോപാല കൃഷ്ണൻ,സെബാസ്റ്റ്യൻ ആന്റണി, പി.രാധാകൃഷ്ണൻ,കവിത ഹരികുമാർ, മൈജോ കെ. അഗസ്റ്റിൻ,ഷീബ ഷാലി,ആന്റണി കെ. ആർ,ബീന പോൾ,ഷിബു ജോസഫ്,യേശുദാസ് പി. എക്സ്.,സേവ്യർ പുളിക്കൽ എന്നിവർ പ്രസംഗിച്ചു.

Advertisment