കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിൽ വിവേകാനന്ദ സ്വാമികളുടെ പ്രതിമ സ്ഥാപിക്കുന്നു

author-image
ജൂലി
New Update

publive-image

കാലടി: വിവേകാനന്ദ സ്വാമികളുടെ ആറടി ഉയരമുള്ള പൂർണ്ണകായ വെങ്കലപ്രതിമ സ്ഥാപിയ്ക്കുന്നതിനായുള്ള മുന്നൊരുക്കങ്ങൾ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിൽ തുടങ്ങി. ആശ്രമത്തിലെ രാജ്യാന്തര സർവ്വമതക്ഷേത്രത്തിനു സമീപത്തായി ഉയരമുള്ള പീഠം പണിതാണ് പ്രതിമ സ്ഥാപിക്കുന്നത്. ആശ്രമാദ്ധ്യക്ഷൻ സ്വാമി ശ്രീവിദ്യാനന്ദയും മുതിർന്ന സംന്യാസി ശ്രേഷ്ഠൻ സ്വാമി അക്ഷയാത്മാനന്ദയും ചേർന്നു ശിലാസ്ഥാപനം നിർവ്വഹിച്ചു. സ്വാമി ഹരിരൂപാനന്ദ, സ്വാമി ഈശാനന്ദ, സ്വാമി സുധീർത്ഥാനന്ദ, സ്വാമി ബ്രഹ്മപരമാനന്ദ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ആദി ശങ്കര ജന്മഭൂമി ക്ഷേത്രത്തിലെ വേദപണ്ഡിതൻ പ്രമോദ് ദീക്ഷിതരുടെ കാർമികത്വത്തിൽ ഗണപതിഹോമവും ഭൂമിപൂജയും നടന്നു.

Advertisment

publive-image

പ്രതിമയ്ക്ക് ചുറ്റും പൂന്തോട്ടവും ടൈൽ വിരിച്ച് നടപ്പാതയും കാർ പാർക്കിംഗ് സ്ഥലവും മെഡിറ്റഷൻ സൗകര്യവും ഒരുക്കും. 30 ലക്ഷം രൂപ ചെലവിലാണു നിർമ്മാണം. തീർത്ഥാടകർക്ക് നവ്യാനുഭൂതി പകരുന്ന ആധ്യാത്മിക സിരാകേന്ദ്രമായി സ്വാമി വിവേകാനന്ദ പ്രതിമയും പരിസരവും മാറ്റുകയാണ് ലക്ഷ്യം.

publive-image

ആശ്രമത്തിനു കീഴിലുള്ള ബ്രഹ്മാനന്ദോദയം സ്‌കൂളിന്റെ പഴയ കെട്ടിടം പൊളിച്ചു മാറ്റിയാണ് ഒരേക്കറോളം സ്ഥലത്ത് പ്രതിമയും പൂന്തോട്ടവും മറ്റും നിർമിക്കുന്നത്. മൂന്നു മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ചെന്നൈയിൽ മഹാബലിപുരത്ത് വെങ്കല പ്രതിമയുടെ നിർമ്മാണം പുരോഗമിക്കുകയാണ്.

Advertisment