Advertisment

ആലപ്പുഴയിൽ മോഹൻസ് ഹാർട്ട് സെൻ്റർ ആരംഭിച്ചു ; എ.എം.ആരിഫ് എം.പി.ഉദ്ഘാടനം ചെയ്തു

New Update

publive-image

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ഹൃദയ ആരോഗ്യ വിഭാഗം മുൻമേധാവി ഡോ.കെ.എസ്.മോഹൻ്റെ നേതൃത്വത്തിൽ ജനറൽ ആശുപത്രിക്ക് കിഴക്ക് ഭാഗത്തായി ആരംഭിച്ച ഡോ.മോഹൻസ് ഹാർട്ട് സെൻ്റർ എ.എം.ആരിഫ് എം.പി.ഉദ്ഘാടനം ചെയ്തു.റ്റി.എം.റ്റി. എക്കോ - ഇ.സി.ജി ലാബ്‌ പി.പി.ചിത്തരഞ്ജൻ എം.എൽ.എ.യും ഫാർമസി ഉദ്ഘാടനം എച്ച്.സലാം എം.എൽ.എയും നിർവ്വഹിച്ചു.

ചൊവ്വ, ബുധൻ,വ്യാഴം,ശനി ദിവസങ്ങളിൽ രാവിലെ 8 മുതൽ രാത്രി 8 വരെയും തിങ്കൾ, വെള്ളി ദിവസങ്ങളിൽ 3 മുതൽ 8 വരെ സെൻ്റെർ പ്രവർത്തിക്കും. കെ.ജി.എം.സി.ടി.എ.പ്രസിഡൻ്റ് ഡോ.ബി.പദ്മകുമാർ അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർ പി.എസ്.ഫൈസൽ,എ എസ്.കവിത, ഐ.എം.എ.പ്രസിഡൻ്റ് ഡോ.കെ.കൃഷ്ണകുമാർ,മെഡിക്കൽ കോളേജ് സൂപ്രണ്ട് എ.അബ്ദുൽ സലാം,ഡോ.അബ്ദുൽ ഖാദർ, ഡോ.എ.ഷാഹുൽ ഹമീദ്, ഡോ.കെ.എസ്.മോഹൻ, കെ.നാസർ എന്നിവർ പ്രസംഗിച്ചു.

Advertisment