എടത്വ:ശുദ്ധജല ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ സൗഹൃദ നഗറിൽ സമാന്തര കുടിവെള്ള വിതരണം ആരംഭിച്ചു. സൗഹൃദ നഗറിൽ ബെറാഖാ ബാലഭവനിൽ നടന്ന പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് ഉദ്ഘാടനം ചെയ്തു. തലവടി ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം അധ്യക്ഷത വഹിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറി ഫാദർ വില്യംസ് ചിറയത്ത് മുഖ്യ പ്രഭാഷണം നടത്തി.
സമാന്തര കുടിവെള്ള വിതരണ സംവിധാനം ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള,സുരേഷ് പരുത്തിയ്ക്കൽ, റെന്നി തോമസ്, സുധീർ കൈതവന, വിൻസൻ പൊയ്യാലുമാലിൽ, ശേബ വില്യംസ്, സാം വി. മാത്യൂ,പി.കെ വിനോദ്,സിയാദ് മജീദ്, ഫീബ വില്യംസ് ,എന്നിവർ പ്രസംഗിച്ചു.
ഏകദേശം 30 കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് കുടിവെള്ളം പൊതു ടാപ്പിലൂടെ എത്തിയിട്ട് മൂന്ന് പതിറ്റാണ്ട് കഴിയുന്നു.വേനൽ കടുത്തതോടെകിണറുകളും വാച്ചാലുകളും പൂർണ്ണമായും വറ്റി.പൊതു ടാപ്പുകൾ ഇല്ലാത്ത ഏക വാർഡാണ് തലവടി പഞ്ചായത്തിലെ 12-ാം വാർഡ്.യാത്രികർക്ക് തടസ്സമാകാതെ സ്ഥാപിച്ചിരിക്കുന്ന കിയോസ്ക്കിൽ നിന്നും യഥേഷ്ടം കുടിവെള്ളമെടുക്കുന്നതിന് മതിലിൽ ടാപ്പ് ഘടിപ്പിച്ചിട്ടുണ്ട്. കിയോസ്ക്കിൽ കുടിവെള്ളം നിറക്കുന്ന ചുമതല നിരണം തേവേരിൽ ആർ&വി വാട്ടർ ഏജൻസിക്കാണ്. കിണറുകളിൽ വെള്ളം എത്തുന്നതു വരെ 24 മണിക്കൂറും ഇവിടെ നിന്നും കുടിവെള്ളം സൗജന്യമായി ലഭ്യമാണ്.
ആഢംബരത്തിന്റെയും പൊങ്ങച്ചത്തിന്റെയും പ്രതീകമായ പ്രാഞ്ചിയേട്ടനെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയതുമൂലമാണ് അമേരിക്കയില്‍ അദ്ദേഹത്തോടൊപ്പമിരിക്കാന്‍ രണ്ടു കോടിയിലധികം രൂപ ഈടാക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും ഉയര്‍ത്തിപ്പിടിച്ച കേരളത്തിലെ ഒരു മുഖ്യമന്ത്രിയും ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകാന്‍ അനുവദിച്ചിട്ടില്ല. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മടിയില്‍വരെ സാധാരക്കാരായ ആളുകള്‍ കയറിയിരുന്ന ചരിത്രമാണുള്ളത്. അടിസ്ഥാനവര്‍ഗത്തിന്റെ നേതാവായി അവകാശപ്പെടുന്ന പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയെ കണ്ടുപഠിക്കണം. പ്രവാസികളോട് അങ്ങേയറ്റം ആദരവുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. എന്നാല്‍, പ്രവാസികളിലെ ഏതാനും സമ്പന്നന്മാര്‍ […]
കൊല്ലം: ആദ്യ വിവാഹം മറച്ചുവച്ച് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ പഞ്ചായത്ത് വകുപ്പിലെ എൽ.ഡി ക്ലർക്ക് പിടിയിൽ. കൊല്ലം കൊട്ടാരക്കര മാങ്കോട് മതിരതൂറ്റിക്കൽ ശ്രീകുലം വീട്ടിൽ ശ്രീനാഥ് ആണ് അറസ്റ്റിലായത്. തിരുവനന്തപുരം റൂറൽ ക്രൈംബ്രാഞ്ച് പൊലീസാണ് പ്രതിയെ പിടികൂടിയത്.2021 ഫെബ്രുവരിയിലാണ് ഇയാളുടെ ആദ്യ വിവാഹം നടന്നത്. ഈ വിവാഹബന്ധം നിലനിൽക്കവെ ചീരാണിക്കര സ്വദേശിനിയായ മറ്റൊരു യുവതിയെ കല്യാണം കഴിക്കാനായി ഇവരുടെ മാതാപിതാക്കളുമായി ആലോചിക്കുകയും 2022 മെയിൽ വിപുലമായ രീതിയിൽ 1400ഓളം പങ്കെടുത്ത ചടങ്ങിൽ […]
മുംബൈ : രാജ്യത്ത് ഏറെ വിവാദമുയര്‍ത്തിയ കേരള സ്‌റ്റോറിയുടെ രണ്ടാം ഭാഗം വരുന്നുവെന്ന പ്രഖ്യാപനവുമായി സംവിധായകന്‍ സുദീപ്‌തോ സെന്‍. വിവാദങ്ങള്‍ക്കിടയിലും ബോക്സ് ഓഫീസില്‍ ആരവമുയര്‍ത്തുന്ന കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന സൂചനയുമായാണ് അണിയറ പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് വിപുല്‍ ഷായാണ് രണ്ടാം ഭാഗത്തെക്കുറിച്ച് സൂചന നല്‍കിയത്. ഇസ്ലാം മതത്തിന്റെ പേരില്‍ എങ്ങനെ ചൂഷണം ചെയ്യപ്പെടുന്നു, തീവ്രവാദികള്‍ എങ്ങനെയാണ് പരിശീലനം നല്‍കുന്നത് എന്നിവ എടുത്തുകാണിച്ച് കേരള സ്റ്റോറി രണ്ടാം ഭാഗമാക്കാമെന്ന് സംവിധായകന്‍ […]
ഡല്‍ഹി: ആയാനഗര്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്‍റായി കെ.എസ് വര്‍ഗീസിനെയും സെക്രട്ടറിയായി സതീഷ് കുമാറിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി സന്തോഷ് കുമാര്‍ (വൈസ് പ്രസിഡന്‍റ്), സന്തോഷ് മാത്യു (ജോയിന്‍റ് സെക്രട്ടറി), വൈ. രാജന്‍ (ട്രഷറര്‍), പി.ഒ സോളമന്‍ (ഓഡിറ്റര്‍) എന്നിവരെയും തെരഞ്ഞെടുത്തു.
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച 2023-24 അക്കാദമിക് കലണ്ടര്‍ പ്രകാരം ജൂണ്‍ 3 ഉള്‍പ്പെടെയുള്ള ശനിയാഴ്ചകള്‍ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഡല്‍ഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ കമ്മീഷണറുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എ ആർ വിക്രമൻ വിരമിച്ചു. ന്യൂ ഡൽഹി ലോധി കോളനി മെഹർ ചന്ദ് മാർക്കറ്റ് എഫ്-20 എംസിഡി സ്റ്റാഫ് ക്വാർട്ടേഴ്സിലെ താമസക്കാരനായ വിക്രമന്‍ അങ്കമാലി വട്ടപ്പറമ്പ് സ്വദേശിയാണ്.
ഭൂവനേശ്വര്‍: ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്നു കോറോമാണ്ടല്‍ എക്‌സ്പ്രസും ചരക്ക് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. കൂട്ടിയിടിയില്‍ കോറോമാണ്ടല്‍ എക്‌സ്പ്രസിന്റെ നിരവധി ബോഗികള്‍ പാളം തെറ്റി.
എറണാകുളം : വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സമരത്തിലേയ്‌ക്ക്. ജൂൺ 5 മുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തും. സർവീസ് നിർത്തിവെച്ചുള്ള സമരത്തിലേക്ക് കടക്കേണ്ടതില്ലെന്നാണ് തീരുമാനം. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർദ്ധിപ്പിക്കുക, ദൂരപരിധി നോക്കാതെ സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, സ്വകാര്യ ബസ് വ്യവസായത്തെക്കുറിച്ച് പഠിക്കാൻ കമ്മീഷനെ നിയോഗിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സമരത്തിനൊരുങ്ങുന്നത്. ജൂൺ […]
കൊച്ചി: ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്ളിപ്കാര്‍ട്ട് ബിഗ് എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ആരംഭിച്ചു. ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്കായി ഫാഷന്‍, ബ്യൂട്ടി, ലൈഫ് സ്‌റ്റൈല്‍ വിഭാഗങ്ങളില്‍ വൈവിധ്യമാര്‍ന്ന കളക്ഷനുകളുമായി 200,000 വില്‍പനക്കാരെയും 10,000-ലധികം ബ്രാന്‍ഡുകളുടേയും ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. ഇമേജ് സെര്‍ച്ച്, വീഡിയോ കാറ്റലോഗ്, വെര്‍ച്വല്‍ ട്രൈ-ഓണ്‍, വീഡിയോ കൊമേഴ്‌സ്, ടോപ്പ് ഫില്‍ട്ടറുകള്‍ എന്നിവയിലൂടെ വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവം ലഭിക്കും. ലക്ഷക്കണക്കിന് വില്‍പ്പനക്കാരെയും ബ്രാന്‍ഡുകളെയും ഉപഭോക്താക്കളെയും ഒരിക്കല്‍ക്കൂടി ഒരുമിച്ച് കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഫ്ളിപ്കാര്‍ട്ട് ഫാഷന്‍ സീനിയര്‍ ഡയറക്ടര്‍ അഭിഷേക് മാലൂ […]