വെസ്റ്റ് ഹിൽ അത്താണിക്കൽ ശ്രീ നാരായണ ഗുരുവരാശ്രമ പ്രതിഷ്ഠാ മഹോത്സവം ; സ്വാഗത സംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു

New Update

publive-image

കോഴിക്കോട്: ശ്രീനാരായണ ഗുരു വരാശ്രമത്തിന്റെ പ്രതിഷ്ഠാ മഹോത്സവത്തോട് കൂടി മലബാറിലെ ശ്രീ നാരായണീയരുടെ തീർത്ഥാടന കേന്ദ്രമായി ആശ്രമം മാറുമെന്നും ഗുരുദർശനഗരിമ സമൂഹത്തിലേക്ക് പ്രസരിപ്പിക്കുകയും മലബാറിലെ ശ്രീനാരായണ സമൂഹത്തിന് ആത്മീയമായ ദിശാബോധം പകരുകയും ചെയ്യുന്ന ആദ്ധ്യാത്മിക കേന്ദ്രമായി ആ ശ്രമം മാറുമെന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ലെന്നും ശിവഗിരി മഠത്തിലെ സ്വാമി ദിവ്യാനന്ദഗിരി പറഞ്ഞു.

Advertisment

വെസ്റ്റ് ഹിൽ അത്താണിക്കൽ ശ്രീ നാരായണ ഗുരുവരാശ്രമ പ്രതിഷ്ഠാ മഹോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് എസ് എൻ ഡി യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി, യോഗം ഡയറക്ടർ കെ.ബിനുകുമാർ , ആർ ജി രമേശ്, കെ ടി രാജീവ്, അഡ്വ.എം രാജൻ, എം.മുരളീധരൻ , വി.സുരേന്ദ്രൻ ,കെ വി ശോഭ എന്നിവർ പ്രസംഗിച്ചു.

publive-image

സ്വാഗത സംഘം രക്ഷാധികാരികളായി വെള്ളാപ്പള്ളി നടേശൻ , സ്വാമി സച്ചിദാനന്ദ, തുഷാർ വെള്ളാപ്പള്ളി, പി വി ചന്ദ്രൻ, എം ഐ ദാമോദരൻ എന്നിവരെയും ചെയർമാനായി ഷനൂപ് താമരക്കുളം ജനറൽ കൺവീനറായി സുധീഷ് കേശവപുരി ട്രഷററായി കെ വി ശോഭ എന്നിവരെയും തെരഞ്ഞെടുത്തു.

Advertisment