പാലായിൽ പൂവത്തോട് ഉൾപ്പടെയുള്ള ഭാഗങ്ങളിൽ കനത്ത കാറ്റിലും മഴയിലും വൻ നാശനഷ്ടം, വീടുകൾ മരം വീണ് തകർന്നു, വ്യാപക കൃഷി നാശം

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലായിൽ പൂവത്തോട് ഉൾപ്പടെയുള്ള ഭാഗങ്ങളിൽ കനത്ത കാറ്റിലും മഴയിലും വൻ നാശനഷ്ടം, വീടുകൾ മരം വീണ് തകർന്നു, വ്യാപക കൃഷി നാശം. ഇന്ന് 3.15 ഓടെ വിലങ്ങു പാറ, ഇടമറ്റം കാക്കനാട്ട് പതുപ്പള്ളി, പൂവത്തോട് ഭാഗത്തു വീശിയടിച്ച കൊടുങ്കാറ്റിലാണ് കാർഷിക വിളകൾ, വീടുകൾ ഉൾപ്പെടെ നാശനഷ്ടമുണ്ടായത്. വാർഡ് 4 ൽ ബേബി പുത്തൻ നിവർത്തിലിന്റെ വീട്, ഓശാന കെട്ടിടത്തിന്റെ മേൽക്കുര , കാക്കനാട്ട് പുലിക്കുന്നേൽ ഭാഗം എന്നിവിടങ്ങളിലാണ് കൊടുകാറ്റ് വീശിയതിനെ തുടർന്ന് വീടുകൾ മരം വീണ് തകർന്നത്.

Advertisment

publive-image

പൂവത്തോട് .അഡ്വ: റജി തോമസ് തുരുത്തി കിഴക്കേ ലിന്റെ ഭവനം ഉൾപ്പെടെ കനത്ത നാശ നഷ്ടമുണ്ടായി. മാത്യു കുര്യൻ കൊല്ലംമ്പറമ്പിൽ മാവ് കടപുഴകി വീണു.  സണ്ണി ഞായർ കുളം, ഔസേപ്പച്ചൻ പുതുപ്പള്ളതകടിയേൽ തുടങ്ങി നിരവധി പേരുടെ കാർഷിക വിളകൾക്ക് നാശനഷ്ടമുണ്ടായി. വീട്, കാർഷിവിളകളുപ്പെടെ നഷ്ടപരിഹാരം അടിയന്തിരമായി നൽകാൻ നടപടി സ്വീകരിക്കണമെന്ന് മുൻപഞ്ചായത്ത് പ്രസിഡന്റ് പ്രസാദ് കൊണ്ടൂപ്പറമ്പിൽ ആവശ്യപ്പെട്ടു.

publive-image

Advertisment