മലയാള സിനിമയെ രാഷ്ട്രീയവൽക്കരിച്ചതിൽ പ്രമുഖനായിരുന്നു ടി. ദാമോദരൻ മാസ്റ്റർ : വി. ആർ.സുധീഷ് 

New Update

publive-image

കോഴിക്കോട് : മലയാള സിനിമയെ രാഷ്ട്രീയവൽക്കരിച്ചതിൽ പ്രമുഖ നായിരുന്നു ടി. ദാമോദരൻ മാസ്റ്റർ എന്ന് പ്രശസ്ത എഴുത്തുകാരൻ വി.ആർ.സുധീഷ് പറഞ്ഞു. തിരക്കഥാകൃത്ത് ടി. ദാമോദരൻ മാസ്റ്ററുടെ പതിനൊന്നാം ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച് സാംസ്കാരികം കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

അദ്ദേഹത്തിന്റെ ഓരോ സിനിമയുംവ്യത്യസ്തമായ രാഷ്ട്രീയം പറഞ്ഞു. സമൂഹത്തിന്റെ താഴെത്തട്ടിലുള്ള മനുഷ്യരെയും അങ്ങാടിയിലെ തൊഴിലാളികളെയും അദ്ദേഹം മലയാളികൾക്ക് മുമ്പിൽ നിത്യ സ്മരണയായി മാറ്റി. പിൽക്കാലത്തെ ചലചിത്ര പ്രവർത്തകർക്ക് മാതൃകയാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എന്നും അദേഹം പറഞ്ഞു. മലയാള ചലച്ചിത്രകാണികൾ പ്രസിഡണ്ട്ഷെവ. സി. ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു.

publive-image

ഡോക്ടർ കെ. മൊയ്തു അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ.എം.രാജൻ,പി ബാലൻ, എ കെ മുഹമ്മദലി, പി.ഐ. അജയൻ എന്നിവർ പ്രസംഗിച്ചു. ഇന്നസെന്റ്, വിക്രമൻ നായർ എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനവും രേഖപ്പെടുത്തി. അഡ്വ.എം.രാജൻ,9447218696 സി.ഇ. ചാക്കുണ്ണി,9847412000, ഫോട്ടോ അടിക്കുറിപ്പ്. കോഴിക്കോട് സാംസ്കാരികം സംഘടനയുടെ ആഭിമുഖ്യത്തിൽ അളകാപുരിയിൽ നടന്ന ദാമോദർ മാസ്റ്റർ പതിനൊന്നാം ചരമ വാർഷിക അനുസ്മരണ സമ്മേളനം സാഹിത്യകാരൻ വി ആർ സുധീഷ് ഉദ്ഘാടനം ചെയ്യുന്നു. എ കെ മുഹമ്മദലി, അധ്യക്ഷൻ ഷെവ. സി. ഇ. ചാക്കുണ്ണി, ഡോക്ടർ കെ. മൊയ്തു, സെക്രട്ടറി അഡ്വക്കേറ്റ് എം. രാജൻ, പി. ബാലൻ എന്നിവർ സമീപം.

Advertisment