/sathyam/media/post_attachments/NuGKcO7swZcAU3Q45SBn.jpg)
ആലത്തിയൂര്‍: തിരൂര്‍ ആലത്തിയൂരില്‍ ടെമ്പോ ട്രാവലറില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ആലപ്പുഴ സ്വദേശി ജിതിന്‍ ജെ മാത്യൂസാണ് (24) മരിച്ചത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെ സുഹൃത്തിനെ വീട്ടില്‍ കൊണ്ട് വിട്ട് തിരിച്ച് വരുന്ന വഴി ആലത്തിയൂര്‍ ജംഗ്ഷനില്‍ എത്തിയപ്പോള്‍ കണ്ണൂരില്‍ നിന്നും മലയാറ്റൂരിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ടെമ്പോ ട്രാവലറുമായി ജിതിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. ചമ്രവട്ടം സ്‌നേഹപാതയിലെ ബര്‍ഗ്ഗര്‍ മേക്കറാണ് ജിതിന്‍.