സുധാ മൂർത്തി പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചി: ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയുടെ ഭാര്യയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തി  ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി. സാമൂഹ്യ പ്രവർത്തന രംഗത്തെ സംഭാവനകൾക്കുള്ള അംഗീകാരമായാണ് പത്മഭൂഷൺ ലഭിച്ചത്.

Advertisment

“ഈ അംഗീകാരത്തിന് ഇന്ത്യയിലെ ജനങ്ങളോട് ഞാൻ  കടപ്പെട്ടിരിക്കുന്നു. സാമൂഹ്യക്ഷേമം ഒരു തൊഴിലായി തിരഞ്ഞെടുക്കാൻ എനിക്ക് ഇന്ന്  ലഭിച്ച ഈ അംഗീകാരം  യുവതലമുറയെ പ്രചോദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ നിരന്തരമായ വികസനത്തിന് അത് ആവശ്യമാണ്. കുറച്ചു പേരുടെ  മഹാമനസ്‌കത ലക്ഷക്കണക്കിനാളുകളുടെ പ്രതീക്ഷയാണെന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്".സുധാ മൂർത്തി പറഞ്ഞു.

Advertisment