/sathyam/media/post_attachments/tMJHIDAFn4yQ7BjCHYja.jpg)
പൊന്നാനി: ബെൻസി പൊളിക്ലിനിക്കിൽ സജ്ജീകരിച്ച പ്രത്യേക ഡെൻറ്റൽ വിഭാഗം പ്രവർത്തനം ആരംഭിച്ചു. ബിഗ്ബോസ് സീസൺ ത്രീ താര ദമ്പതികളായ ഫിറോസ് ഖാൻ, സജ്‌ന ഫിറോസ് എന്നിവർ ചേർന്ന് നാട മുറിച്ചായിരുന്നു ഡെൻറ്റൽ ക്ലിനിക് ഉദ്‌ഘാടനം. പുരാതനകാലം മുതൽക്കേ പ്രശസ്തിയുള്ള നഗരമായ പൊന്നാനിയെ സംബന്ധിച്ചിടത്തോളം ആരോഗ്യ രംഗത്തെ കാവലും കരുതലുമായിരിക്കും ബെൻസി പോളിക്ലിനിക് എന്ന് ഫിറോസ് ഖാൻ പറഞ്ഞു.
സദസ്യരോട് കൗതുക രീതിയിൽ സംവദിച്ച ഫിറോസ് ഖാൻ സദസ്യരുടെ കയ്യടി നേടി. ബെൻസി പോളിക്ലിനിക് മേധാവി കെ വി അബ്ദുൽ നാസർ നിർമിക്കുന്ന പുതിയ സിനിമയായ ഡി എൻ എ ഉൾപ്പെടെ സിനിമാ രംഗത്തെ അനുഭവങ്ങൾ സജ്‌ന ഫിറോസ് അനുസ്മരിച്ചു. പൊന്നാനി പ്രദേശത്തുകാരായ സാധാരണക്കാർക്ക് ബെൻസി സ്ഥാപനം അനുഗ്രഹമാവട്ടെയെന്ന് സജ്‌ന ആശംസിച്ചു.
ഡെൻറ്റൽ വിഭാഗത്തിൽ സാധാരണ ദന്തപരിചരണങ്ങൾക്ക് പുറമെ ഡെൻറ്റൽ റെസ്റ്റോറേഷൻ, ഡെൻറ്റൽ ക്ലീനിംഗ്, ഇമ്പ്ലാൻറ്, റൂട്ട് കനാൽ - ഓർത്തോ ഡോൺടിക് ചികിത്സകൾ, ഡെന്റൽ എക്സ്ട്രാക്ഷൻ - ഡിസ്ഇമ്പാക്ഷൻ, പല്ല് വെളുപ്പിക്കൽ തുടങ്ങിയ സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. യുവ ഡെന്റൽ സർജറി വിദഗ്ദ്ധ ഡോ. അതുല്യ ജയരാജ് ദിവസവും കാലത്ത് പത്ത് മുതൽ വൈകീട്ട് ഏഴ് വരെ രോഗികളെ പരിശോധിക്കും.
കോവിഡ് വീണ്ടും ഭീതി ഉയർത്തികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പൊതുജനാരോഗ്യ കാര്യത്തിലുള്ള താല്പര്യം മുൻനിർത്തി ബെൻസി പോളിക്ലിനിക്കിൽ സൗജന്യ പനി പരിശോധനയും ആരംഭിച്ചിട്ടുണ്ട്. പനിയുടെ തരം നിർണയിച്ചു കഴിഞ്ഞാൽ രോഗിയ്ക്ക് എവിടെയും ചികിത്സ തേടി പോകാമെന്നും ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ബെൻസിയിൽ ഏത് സമയത്തും സൗജന്യ പനി പരിശോധന ലഭ്യമായിരിക്കുമെന്നും അധികൃതർ പറഞ്ഞു.
പോളിക്ലിനിക് വളപ്പിൽ നടന്ന ഉദ്‌ഘാടന പരിപാടി വീക്ഷിക്കാൻ നിരവധി പേരെത്തി. രശ്മി സ്വാഗതം ആശംസിച്ചു. സിനി താരം മഹേഷ്, പൊതുപ്രവർത്തകൻ എം എ അയൂബ്, കർമ ബഷീർ എന്നിവർ സംസാരിച്ചു. പി ആർ ഓ അശ്വിൻ നന്ദി പറഞ്ഞു.