/sathyam/media/post_attachments/GKver8YUqRiHXKNDZ3sC.jpg)
എടവണ്ണ: ഏറനാടൻ നഗരമായ എടവണ്ണയിലെ തലമുതിർന്ന പൗരൻ മദാരി ഇബ്രാഹിം ഹാജി (94) അന്തരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം. പരേതരായ മദാരി മുഹമ്മദ് - മറിയുമ്മ ദമ്പതികളുടെ മകനാണ്. ഖബറടക്കം ഞായറാഴ്ച രാവിലെ 9 മണിക്ക് എടവണ്ണ ജുമുഅ മസ്ജിദ് ഖബറിടത്തിൽ ആയിരിക്കുമെന്ന് സഹോദര പുത്രനും ജിദ്ദയിലെ സാമൂഹ്യ പ്രവർത്തകനുമായ സക്കീർ ഹുസ്സൈൻ എടവണ്ണ അറിയിച്ചു.
ഭാര്യ: ഫാത്തിമ പൊടിയാട്ടുമടത്തിൽ. മക്കൾ: റസിയ, ഫൗസിയ, മുഹമ്മദ് സഫറുള്ള (ദുബായ്), നജ്‌മൽ ഹുസൈൻ (ജിദ്ദ), നിഹ്മത്ത് , നിസാമുദ്ദീൻ, ബജീന. മരുമക്കൾ : ഹുസൈൻ മമ്പാട്, അബ്ദുൽ റഷീദ് മൂത്തേടം, അൻസാരി .
പരേതനായ മുസ്ലിംലീഗ് നേതാവ് സീതി ഹാജിയുടെ സന്തത സഹചാരിയായിരുന്ന മദാരി ഇബ്രാഹിം ഹാജി എടവണ്ണയിലെ എല്ലാ മേഖലയിലും സജീവ സാന്നിധ്യമായിരുന്നു. പ്രായാധിക്യത്താൽ കിടപ്പിലായിരിക്കെയായിരുന്നു അന്ത്യം.