New Update
മാഹി: അഴിയൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ദശലക്ഷം ദീപ സമർപ്പണ യജ്ഞം. ഒരു വർഷം ഒരോ ദിവസവും നടക്കുന്ന ദീപ സമർപ്പണ യജ്ഞത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഏപ്രിൽ 16 മുതൽ 2024 വിഷു വരെ ദശലക്ഷം ദീപ സമർപ്പണ മഹായജ്ഞം നടത്തുക.
Advertisment
16ന് വൈ: 5.30ന് ഒരു ലക്ഷം ദീപവും, തുടർന്ന് എല്ലാ ദിവസങ്ങളിലും ആയിരം വിളക്കുകളും കൊളുത്തും. പ്രശസ്ത ചലച്ചിത്ര താരം അനുശ്രി 16 ന് ദീപ പ്രോജ്വലനം നടത്തും. സമാപന നാളിലും ഒരു ലക്ഷം ദീപം തെളിയിക്കും. വാർത്താ സമ്മേളനത്തിൽ കൃഷ്ണകുമാർ നമ്പൂതിരി, ശ്രീജിത്ത് നമ്പൂതിരി, ടി.പി.സോമൻ, ഷിജിത്ത് കുനിയിൽ, രാജേഷ് വി.ശിവദാസ് എന്നിവർ പങ്കെടുത്തു.