/sathyam/media/post_attachments/0edp068TnI2SJ7vAt80F.jpg)
മലപ്പുറം: വളാഞ്ചേരിയില്‍ ലോറിയില്‍നിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെ അപകടം. ഗ്ലാസിനും ലോറിക്കും ഇടയില്‍ കുടുങ്ങി ചുമട്ട് തൊഴിലാളി മരിച്ചു. കൊട്ടാരം സ്വദേശി സിദ്ദിക്കാണ് മരിച്ചത്. ക്രയിന്‍ ഉപയോഗിച്ച് ഇറക്കുന്നതിനിടെ ചരിഞ്ഞ ഗ്ലാസ് ലോഡ് സിദ്ദിഖിന്‍റെ ദേഹത്ത് പതിച്ചാണ് അപകടമുണ്ടായത്.
കോട്ടപ്പുറം ജുമാ മസ്ജിദിന് സമീപം പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ്-ഗ്ലാസ് ഷോറൂമിലേക്ക് ഗ്ലാസുമായി തമിഴ്‌നാട്ടില്‍ നിന്നെത്തിയ ലോറിയില്‍ നിന്ന് ഗ്ലാസ് പാളികള്‍ ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്.