ശ്രീനാരായണ ചൈതന്യസ്വാമികളുടെ 149 മത് ജയന്തി എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ ആചരിച്ചു

New Update

publive-image

കോഴിക്കോട്: വെസ്റ്റ് ഹിൽ അത്താണിക്കൽ ശ്രീ നാരായണഗുരുവരാശ്രമ സ്ഥാപകാചാര്യനും ഗുരുദേവ ശിഷ്യനുമായ ദിവ്യ ശ്രീ ശ്രീനാരായണ ചൈതന്യസ്വാമികളുടെ 149 മത് ജയന്തി എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയന്റെ ആഭിമുഖ്യത്തിൽ ഗുരു വരാശ്രമത്തിൽ ആചരിച്ചു.

Advertisment

അനുസ്മരണ യോഗത്തിന്റെ ഉദ്ഘാടനം തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ സ്വാമി പ്രമാനന്ദ നിർവ്വഹിച്ചു. യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി വൈസ് പ്രസിഡന്റ് രാജീവ് കുഴിപ്പള്ളി, പി കെ വിമലേശൻ എന്നിവർ പ്രസംഗിച്ചു.

Advertisment