കേരള പത്രപ്രവർത്തക അസ്സോസിയേഷൻ സമ്മേളന ഫണ്ട് ഏറ്റുവാങ്ങി

New Update

publive-image

എറണാകുളം: കേരള പത്രപ്രവർത്തക അസ്സോസിയേഷൻ സമ്മേളന ഫണ്ട് ഏറ്റുവാങ്ങി. സംസ്ഥാന കമ്മിറ്റി അംഗം മനോജ്‌ കടമ്പാട്ടിന്റെ സാന്നിധ്യത്തിൽ തൃശൂർ ജില്ലാ പ്രസിഡന്റ്‌ ഗോപി ചക്കുന്നത്ത് സംസ്ഥാന സമ്മേളന വിജയത്തിനായി നൽകിയ ആദ്യ ഗഡു 15,000 സംസ്ഥാന പ്രസിഡന്റ്‌ ജി ശങ്കർ, സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി, സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബേബി കെ ഫിലിപ്പോസ്, സംസ്ഥാന സീനിയർ സെക്രട്ടറി കെ.കെ. അബ്ദുള്ള എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

Advertisment

സംസ്ഥാന കമ്മിറ്റി അംഗം ബൈജു മേനാച്ചേരി, ജാഫർ തങ്ങൾ, ബെയ്ലോൺ എബ്രാഹം, രാജേഷ് കുര്യനാട്‌, ജോജു, കണ്ണൻ വൈക്കം എന്നിവർ മാധ്യമേഖലാ ആലോചനായോഗത്തിൽ സന്നിഹിതരായിരുന്നു.

ജില്ലകൾ കൂടുതൽ സജീവമായി വരും ദിവസങ്ങളിൽ പ്രവർത്തിക്കണമെന്നും, സമ്മേളനത്തിൽ എല്ലാ അംഗങ്ങളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തണമെന്നും, സമ്മേളനവിജയത്തിനാവശ്യമായ സാമ്പത്തിക സമാഹരണം പൂർത്തിയാക്കി അസോസിയേഷൻ അക്കൗണ്ടിൽ ഇട്ട് അത് ജില്ലാ കമ്മിറ്റി യെ അറിയിച്ച്, പൊതു ഗ്രൂപ്പിൽ അറിയിക്കണമെന്നും തീരുമാനിച്ചു.

Advertisment