വിഷു കൈനീട്ടമായി സ്നേഹ വീട്; താക്കോൽ ദാനം ഏപ്രിൽ 16ന്

New Update

publive-image

എടത്വ:സി.പി.ഐ (എം)തലവടി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയുടെ സഹകരണത്തോടെ നിർമ്മിച്ച സ്നേഹ വീടിൻ്റെ ഏപ്രിൽ 16ന് രാവിലെ 10.30 ന് നടക്കും.

Advertisment

തലവടി പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ മുരിക്കോലുമുട്ട് കാഞ്ഞൂർ മഠത്തിൽ പരേതനായ കെ.രാമകൃഷ്ണൻ്റെ കുടുംബത്തിനാണ് സ്നേഹവീട് നിർമ്മിച്ചത്.5 പെൺകുട്ടികൾക്കും ഭാര്യയ്ക്കും ഏക ആശ്രയമായിരുന്ന കെ.രാമകൃഷ്ണൻ്റെ മരണത്തോടു കൂടി ഏറെ അവർ പ്രതിസന്ധിയിലായി.ജാതി-മത- രാഷ്ട്രീയ ചിന്തകൾക്കതീതമായി എല്ലാവരും കൂട്ടായി നല്കിയ സഹകരണം കൊണ്ട് നിർമ്മിച്ച സ്നേഹ വീടിൻ്റെ താക്കോൽ ദാനം സി.പി.ഐ എം ജില്ലാ സെക്രട്ടറി ആർ. നാസർ നിർവഹിക്കും. നിർമാണ കമ്മിറ്റി പ്രസിഡൻ്റ് എ.പി.ലാൽ കുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ , രാഷ്ടീയ - സന്നദ്ധ സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുക്കുമെന്ന് നിർമാണ കമ്മിറ്റി സെക്രട്ടറി എം.കെ.സജി, ട്രഷറാർ ബി. രമേശ് കുമാർ എന്നിവർ പറഞ്ഞു.

2022 ജൂലൈ 23ന് ആണ് സ്നേഹവീട് നിർമ്മാണ കമ്മിറ്റി രൂപികരിച്ച് പ്രവർത്തനം തുടങ്ങിയത്.

Advertisment