വാണിജ്യചരിത്രമുറങ്ങുന്ന മുസിരിസിലെ ചേന്ദമംഗലത്ത് വിഷുമാറ്റച്ചന്ത തുടങ്ങി

author-image
ജൂലി
New Update

publive-image

ചേന്ദമംഗലം: പോയകാലത്തിന്റെ ചരിത്രവും പ്രൗഢിയും ഓർമ്മിപ്പിക്കുന്ന തിരുശേഷിപ്പുകളാണ് ചേന്ദമംഗലത്തിന്റെ മണ്ണിലുടനീളം.ഒന്നാം നൂറ്റാണ്ടിലെ പ്രമുഖ വാണിജ്യ തുറമുഖകേന്ദ്രമായിരുന്ന മുസിരിസിന്റെ ഭാഗമായ ചേന്ദമംഗലത്ത് പണ്ടുണ്ടായിരുന്ന 'ബാർട്ടർ സമ്പ്രദായം'
ഓർമ്മപ്പെടുത്തിക്കൊണ്ട് പുതിയ കാലത്തിന്റെ വിപണി വൈവിദ്ധ്യങ്ങളുമായി ഗ്രാമപഞ്ചായത്തിന്റെ വിഷുമാറ്റച്ചന്തയ്ക്ക് തുടക്കമായി. കൊച്ചിരാജ്യത്തിന്റെ പ്രധാനമന്ത്രിപദമലങ്കരിച്ചിരുന്ന പാലിയത്തച്ചന്മാരുടെ ഭരണസിരാകേന്ദ്രമായിരുന്ന ഈ മുസിരിസ് പൈതൃകഗ്രാമത്തിലെ വിഷുമാറ്റച്ചന്തയിലെ പരമ്പരാഗത ഉത്പന്നങ്ങളുടെ സ്റ്റാളുകളിൽ സാമാന്യം നല്ല വില്പനയാണ് നടക്കുന്നത്.

Advertisment

publive-image

പാലിയം സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച മാറ്റചന്ത വ്യവസായ-നിയമ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ അദ്ധ്യക്ഷയായി. കൊടുങ്ങല്ലൂർ എം.എൽ.എ. വി.ആർ. സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മെമ്പർ എ.എസ് അനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി ജോസഫ്, ടി.ആർ. ലാലൻ, കെ.എസ് ശിവദാസൻ, കെ.പി. ഹരിദാസ്, വി.യു. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ഘോഷയാത്രയും, കലാപരിപാടികളും നടന്നു. മൺപാത്രങ്ങൾ, കരകൗശല ഉത്പന്നങ്ങൾ, കൈത്തറി, എന്നിവയുടെ സ്റ്റാളുകളും വിപണി മേളയിൽ ഉണ്ട്. മാറ്റചന്ത വെള്ളിയാഴ്ച വരെ പ്രവർത്തിക്കും.

publive-image

Advertisment