ഈ വിഷുവിന് സ്പെഷ്യൽ പാൽ പായസം തയ്യാറാക്കാം...

New Update

സന്തോഷത്തിന്റെ സമ്പത്തിന്റെ ഐശ്വര്യത്തിന്റെ വരവിനെയാണ് പുതുദിന ആരംഭത്തിലെ കണികൊണ്ട് ഉദ്ദേശിക്കുന്നത്. കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്. ആദ്യകാലങ്ങളിൽ സ്വർണ്ണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങൾ ആയിരുന്നു നൽകിയിരുന്നത്.

Advertisment

publive-image

വർഷം മുഴുവനും സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം. നൽകുന്നത്. വിഷുവിന് കണിക്കാണലും കെെ നീട്ടവും അല്ലാതെ സദ്യയ്ക്കും പായസത്തിനും പ്രത്യേകതകളുണ്ട്.

വേണ്ട ചേരുവകൾ...

പാൽ                                                     2 ലിറ്റർ
ഉണക്കലരി                                        125 ഗ്രാം
പഞ്ചസാര                                          400 ഗ്രാം
ഏലയ്ക്ക പൊടി                             അര ടീസ്പൂൺ
നെയ്യ്, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി ആവശ്യത്തിന്
വെള്ളം                                              അര ലിറ്റർ

തയ്യാറാക്കുന്ന വിധം...

അടി കട്ടിയുള്ള ഉരുളിയിൽ നെയ്യൊഴിച്ച് ചൂടായി വരുമ്പോൾ വെള്ളം ഒഴിക്കണം. വെള്ളം തിളക്കുമ്പോൾ പാൽ ഒഴിച്ച് തിളക്കുന്നവരെ തുടരെ ഇളക്കുക. ഇളം പിങ്ക് നിറമാകുമ്പോൾ അരി കഴുകി ഇടണം. അരി മുക്കാൽ വേവാകുമ്പോൾ പഞ്ചസാര ചേർക്കാം. അരി വെന്ത് കുറുകി വരുമ്പോൾ തീയണക്കാം. ശേഷം ഏലയ്ക്കാ പൊടി ചേർത്ത് പത്ത് മിനിറ്റ് തുടരെ ഇളക്കണം. അല്പം നെയ്യിൽ അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി വറുത്തിടുക... പാൽ പായസം തയ്യാർ...

Advertisment