കാസർകോട് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയില്‍

New Update

publive-image

കാസർകോട്: കാസർകോട് ബോവിക്കാനത്ത് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് തൂങ്ങി മരിച്ചു. മുതലപ്പാറ ജവരിക്കുളത്തെ മണി (43) ആണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ സുഗന്ധിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment

ഇന്ന് ഉച്ചയ്ക്കാണ് മണി സുഗന്ധിയെ അക്രമിച്ചത്. മക്കളും ഭാര്യാമാതാവും നോക്കി നിൽക്കെയായിരുന്നു ആക്രമണം. അതിനുശേഷം വീട്ടിൽനിന്ന് ഇറങ്ങിപ്പോയ മണിയെ 4 മണിയോടെ വീടിന് അടുത്തുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

Advertisment