ലോറി ബൈക്കില്‍ ഇടിച്ചു, പിന്നാലെ വൈദ്യുതി പോസ്റ്റിലും ! തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം; ഞെട്ടിക്കുന്ന അപകടമുണ്ടായത് താനൂരില്‍

New Update

publive-image

Advertisment

താനൂര്‍: ലോറി ബൈക്കിലും, പിന്നാലെ വൈദ്യുതി പോസ്റ്റിലും ഇടിച്ച് തീപിടിത്തമുണ്ടായി ബൈക്ക് യാത്രികന്‍ മരിച്ചു. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി നവാസ് (25) ആണ് മരിച്ചത്. താനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കില്‍ എതിര്‍ദിശയില്‍നിന്ന് നിയന്ത്രണംവിട്ടെത്തിയ ലോറി ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ലോറിയുടെ അടിയിലായി. തുടര്‍ന്ന് ലോറി സമീപത്തുള്ള വൈദ്യുതി പോസ്റ്റിലും ഇടിച്ചു. പിന്നാലെ ഉണ്ടായ തീപിടിത്തത്തില്‍ ലോറിയുടെ അടിയില്‍പെട്ട നവാസ് വെന്തുമരിക്കുകയായിരുന്നു. താനൂര്‍ സ്‌കൂള്‍പടിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം.

Advertisment