ഫ്രറ്റേണിറ്റി മുവ്മെൻ്റ് മലപ്പുറം ജില്ലാ കമ്മിറ്റി സാഹോദര്യ സംഗമം നടത്തി

New Update

publive-image

Advertisment

മലപ്പുറം :- ഫ്രറ്റേണിറ്റി മുവ്മെൻ്റ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാഹോദര്യ സംഗമം നടത്തി. സംഗമത്തിൽ മലപ്പുറം ജില്ലയിലെ വ്യത്യസ്ത രാഷ്ട്രീയ സാമൂഹിക സംഘടനകളിലെ വിദ്യാർത്ഥി യുവജന നേതൃത്വം പങ്കെടുത്തു.ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ അധ്യക്ഷത വഹിച്ചു.

publive-image

എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ഹരിത ജില്ലാ പ്രസിഡന്റ് തഹാനി കെ, എം.എസ്.എം ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് അനസ് ഇസ്മാഈൽ, സെക്രട്ടറി ഷഹബാസ് അഹ്മദ് , കെ.എസ്.യു സംസ്ഥാന സമിതിയംഗം പി.സുദു,ഐ.എസ്.എം ജില്ലാ ട്രഷറർ മുഹമ്മദ് റിൻഷാദ്, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ജന്നത്ത്.ടി സോളിഡാരിറ്റി ജില്ലാ പ്രസിഡൻ്റ് അബ്ദുൽ ബാസിത് പി.പി , എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് തഹ്സിൻ മമ്പാട്, സെക്രട്ടേറിയേറ്റ് അംഗം സലീം സുൽഫിക്കർ, എം.എസ്.എം ജില്ലാ പ്രസിഡന്റ് സഹീർ പുല്ലൂർ, വൈസ്പ്രസിഡന്റ് അൻജിത് പി തുടങ്ങിയവർ സംബന്ധിച്ചു. ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി അജ്മൽ തോട്ടോളിയുടെ നന്ദിയോടെ പരിപാടി അവസാനിച്ചു.

Advertisment