New Update
/sathyam/media/post_attachments/I0TTftu9kbwIkOvvoDj8.jpg)
തച്ചമ്പാറ:തെന്നിന്ത്യൻ ചലച്ചിത്രനടിയും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി ഏപ്രിൽ 22 ശനിയാഴ്ച്ച വൈകുംനേരം 4 മണിക്ക് നടക്കുന്ന തച്ചമ്പാറ ദേശബന്ധു കലാക്ഷേത്രത്തിൻ്റെ വാർഷികാഘോഷത്തിൽ പങ്കെടുക്കുമെന്ന് സ്കൂൾ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പഠന പാഠ്യേതര രംഗത്ത് ശ്രദ്ധേയരായ തച്ചമ്പാറ ദേശബന്ധു ഹയർ സെക്കൻ്ററി സ്കൂളിൻ്റെ അനുബന്ധമായി പ്രവർത്തിച്ചു വരുന്ന മികച്ച ഒരു സംവിധാനമാണ് ദേശബന്ധു കലാക്ഷേത്രം.
Advertisment
മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് പ്രവേശിച്ച ലക്ഷ്മി ഗോപാലസ്വാമി അറിയപ്പെട്ട നർത്തക കൂടിയാണ്.അരയന്നങ്ങളുടെ വീട് എന്ന ലോഹിതദാസ് ചിത്രത്തിലൂടെ കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.പിന്നീട് മലയാളത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയെ തേടി നല്ല നല്ല വേഷങ്ങള്‍ വന്നു.കൊച്ചു കൊച്ചു സന്തോഷങ്ങള്‍, അച്ഛനെയാണെനിക്കിഷ്ടം,പുണ്യം, കീര്‍ത്തി ചക്ര,പരദേശി,തനിയെ തുടങ്ങിയ ചിത്രങ്ങളില്‍ അതില്‍ പെടുന്നു.മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരായിരുന്നു ലക്ഷ്മിയുടെ നായകന്മാര്‍.മലയാളത്തിലാണ് ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്തത്.കാര്‍ബണ്‍ എന്ന ചിത്രത്തിലൂടെ ലക്ഷ്മി ഗോപാലസ്വാമി ബോളിവുഡിലും സാന്നിധ്യം അറിയിച്ചു.
ദേശബന്ധു കലാക്ഷേത്രം ഡയറക്ടർ വൽസൻ മഠത്തിൽ സ്വാഗതം പറയുന്ന ചടങ്ങ് കോങ്ങാട് എം എൽ എ അഡ്വ.കെ.ശാന്തകുമാരിയുടെ അധ്യക്ഷതയിൽ പാലക്കാട് എം പി വി കെ.ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്യും. തച്ചമ്പാറ പഞ്ചായത്ത് പ്രസിഡണ്ട് ഒ. നാരായണൻകുട്ടി,കരിമ്പ പഞ്ചായത്ത് പ്രസിഡണ്ട് പി.എസ് രാമചന്ദ്രൻ, കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് സതി രാമരാജൻ, കാരാകുറുശ്ശി പഞ്ചായത്ത് പ്രസിഡണ്ട് എ.പ്രേമലത,തച്ചമ്പാറ പഞ്ചായത്ത് വിദ്യഭ്യാസ സ്ഥിരം സമിതി ചെയർമാൻ ജോർജ്ജ് താച്ചമ്പാറ,വാർഡ് മെമ്പർ ബിന്ദു കുഞ്ഞിരാമൻ,ഡൽഹി സാംസ്കാരിക വേദി ചെയർമാൻ കെ എൻ ജയരാജ്,പി ടി എ പ്രസിഡണ്ട് പി.പ്രവീൺ കുമാർ, സ്കൂൾ പ്രിൻസിപ്പൽ സ്മിത പി. അയ്യംങ്കുളം ഹെഡ്മാസ്റ്റർ ബെന്നി കെ ജോസ്,ഡെപ്യുട്ടി ഹെഡ്മിസ്ട്രസ്സ് എ.വി.ബ്രൈറ്റി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
നൃത്തവും സംഗീതവും കലയും കുട്ടികളുടെ വ്യക്തിത്വ രൂപീകരണ ഘടകമാണ്.സ്കൂളുകളിൽ കുട്ടികൾക്കുള്ള കലാ പരിശീലനം ജീവിതത്തിൽ അവർക്ക് പാഴാവില്ലെന്നാണ് ദേശബന്ധു സ്കൂൾ അധികൃതർ കരുതുന്നത്.കല കുട്ടിയെ നിരവധി അടിസ്ഥാന കഴിവുകൾ വികസിപ്പിക്കാൻ സഹായിക്കുന്നു. ക്രിമിനൽ പശ്ചാത്തലം ഇല്ലാതാക്കുന്നു. വിദ്യാർത്ഥികളെ മികച്ച രീതിയിൽ ഇടപഴകാനും പഠനത്തിന്റെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കാനും പ്രേരിപ്പിക്കുന്നതായും മാനേജർ വത്സൻ മഠത്തിൽ പറഞ്ഞു.നൃത്തനൃത്ത്യങ്ങളുടെ താരറാണിയായ ലക്ഷമി ഗോപാലസ്വാമിയും സംഘവും അവതരിപ്പിക്കുന്ന കലാവിരുന്നും ദേശബന്ധു കലാക്ഷേത്രത്തിലെ പ്രതിഭകൾ അവതരിപ്പിക്കുന്ന കലാപരിപാടികളും ആസ്വദിക്കാൻ
മുഴുവൻ സഹൃദയരെയും ക്ഷണിക്കുന്നതായും വാർത്താ സമ്മേളനത്തിൽ സംസാരിച്ചവർ അഭ്യർത്ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us