നന്മയിലും പുണ്യത്തിലും അന്യോന്യം സഹകരിക്കുക; സൗഹാർദ്ദത്തിന് നിറവേകി മുസ്‌ലിം ലീഗ് ഇഫ്താർ സംഗമം

New Update
publive-image
 
 കോങ്ങാട് :ഇസ്‌ലാമിക സംഘടനകളും കൂട്ടായ്മകളും അകലങ്ങൾ സൃഷ്ടിക്കാനല്ല മറിച്ച് സമുദായ നന്മക്ക്  നിറം പകരാനും എല്ലാവരെയും ഉൾക്കൊള്ളാനുള്ള ഹൃദയവിശാലത ആർജിക്കാനുമുള്ളതാണെന്നുള്ള വിളംബരമായി മാറി മുസ്‌ലിം ലീഗ് കോങ്ങാട് നിയോജകമണ്ഡലം ഒരുക്കിയ ഇഫ്താർ സംഗമം.കരിമ്പ പി.കെ ഹാളിൽ നടത്തിയ സംഗമം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് മരക്കാർ മാരായമംഗലം ഉൽഘാടനം ചെയ്തു.മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സലാം തറയിൽ അധ്യക്ഷനായി.
Advertisment
പുണ്യങ്ങളുടെ വസന്തമായ റമദാൻ മാസത്തിൽ സത്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനും നന്മക്ക് സാക്ഷിയാകുന്നതിനും മഹത്തായ പ്രതിഫലമുണ്ട്.പുണ്യത്തിനുള്ള അവസരങ്ങളെ ഉപയോഗപ്പെടുത്തുകയെന്നതും,അതില്‍ അശ്രദ്ധരാകാതിരിക്കുകയെന്നതും, പ്രാർത്ഥനയിലൂടെ സ്രഷ്ടാവിലേക്ക് അടുക്കുക എന്നതും സത്യവിശ്വാസികൾക്ക് മേൽ നിര്‍ബന്ധമാകുന്നു,മരക്കാർ മാരായമംഗലം ഉൽബോധിപ്പിച്ചു.
എൻ.എം.അബ്ദുൽജലീൽ,ഷറഫുദ്ദീൻ അൻവരി,അസ്കർ സി.പി.തച്ചമ്പാറ,മുഹമ്മദ്‌ ഷാജി തുടങ്ങി വിവിധ മുസ്‌ലിം സംഘടനാ പ്രതിനിധികൾ ഇഫ്താർ സംഗമത്തിൽ സംസാരിച്ചു. റിയാദ് കെഎംസിസി റിലീഫ് വിതരണം, അബുദാബി കെഎംസിസി പെരുന്നാൾ പുടവ, ഖത്തർ കെഎംസിസി റിലീഫ് വിതരണം, തുടങ്ങിയ ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങിൽ നടത്തി.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ. പി.മൊയ്തു,ജില്ലാ സെക്രട്ടറി എം.എസ്. നാസർ,ദളിത് ലീഗ് ജില്ലാ പ്രസിഡന്റ് രവീന്ദ്രൻ, നിസാമുദ്ദീൻ പൊന്നങ്കോട്, എ.യു.സിദ്ദീഖ്,ജാബിർ, ഇബ്രാഹിം തളിക്കുന്നിൽ,ബിലാൽ മുഹമ്മദ്,ഷാജഹാൻ മാച്ചാംതോട്,ഹമീദ് ഹാജി,മുഹമ്മദാലി.പി, ഹാരിസ്, അബ്ദുറഹ്മാൻ,യൂസഫ് കല്ലടി,യൂസുഫ് പാലക്കൽ, പി.കെ.അബ്ദുല്ലക്കുട്ടി,മുഹമ്മദ് മുസ്തഫ, മുഹമ്മദലി ബുസ്താനി,ബാപ്പുട്ടി നാലകത്ത്,എ.സൈദ്,അഷ്റഫ് വാഴമ്പുറം, ഹുസൈൻ,ഖാദർ,സമദ് വെട്ടം,റിയാസ്.എ.കെ.തുടങ്ങി മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറിമാരും,മുസ്‌ലിംലീഗിന്റെയും പോഷക സംഘടനകളുടെയും പ്രവർത്തക സമിതി അംഗങ്ങളും ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.
Advertisment