മാതൃഭാവമാണ് ഭാരതത്തിന്റെ ദർശനം- ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി

New Update

publive-image

പാലാ: മാതൃഭാവമാണ് ഭാരതത്തിന്റെ അടിസ്ഥാന ദർശനമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി.ഭൂമി,ഗോവും ഗംഗയും കടലും എല്ലാം മാതൃഭാവത്തിലാണ് നമ്മൾ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. 30-ാമത് മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമത്തിന്റ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

അറിവും സമ്പത്തും തേടിയുള്ള തീർത്ഥയാത്രയാണ് ഹിന്ദുവിന്റേത്. ധർമ്മം അനുഷ്ഠിക്കാനാണ്
നമ്മുടെ ദർശനങ്ങൾ പറയുന്നത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഈ കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു മഹാസംഗമം രക്ഷാധികാരി ഡോ.എൻ.കെ. മഹാദേവൻ അദ്ധ്യക്ഷനായി. നൂറുതവണ രക്തദാനം നടത്തിയ ജയപ്രകാശ് വടകരയെ സമ്മേളനത്തിൽ ആദരിച്ചു. വെള്ളാപ്പാട് ദേവീക്ഷേത്രം ഉപദേശക സമിതി രക്ഷാധികാരി അഡ്വ.കെ.ആർ.ശ്രീനിവാസൻ,
ഹിന്ദു മഹാസംഗമം അദ്ധ്യാപകൻ അഡ്വ.രാജേഷ് പല്ലാട്ട്, ജനറൽ കൺവീനർ ഡോ.പി.സി. ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.

രാവിലെ മുതൽ യോഗ പരിശീലനം, ഹൈസ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായുള്ള വ്യക്തിത്വ വികസന പരിശീലനം എന്നിവയും നടന്നു.ഡോ.പി.സി. ഹരികൃഷ്ണൻ, ഡോ.ജയലക്ഷ്മി അമ്മാൾ, അഡ്വ. എസ്. ജയസൂര്യൻ, അനൂപ് വൈക്കം, ക്യാപ്റ്റൻ സോജൻ ജോസ്, സുജാത മേനോൻ എന്നിവർ വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികളുമായി
സംവദിച്ചു.

Advertisment