/sathyam/media/post_attachments/cJUbeH2DBBkEZA9mjQER.jpg)
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളംവഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് പൊലീസിന്റെ പിടിയില്‍. മലപ്പുറം നിലമ്പൂര്‍ സ്വദേശി റിയാസ് ബാബു(36)വിനെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പിടികൂടിയത്. ബുധനാഴ്ച രാവിലെ റിയാദില്‍നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് റിയാസ് ബാബു കരിപ്പൂരിലെത്തിയത്.
ശരീരത്തിനുള്ളില്‍ ക്യാപ്‌സ്യൂളുകളാക്കി ഒളിപ്പിച്ചനിലയില്‍ 910.6 ഗ്രാം സ്വര്‍ണം ഇയാളില്‍നിന്ന് പിടിച്ചെടുത്തു. പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ 54 ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു.