ഒതായി ചാത്തല്ലൂർ ഗ്ലോബൽ പ്രവാസി അസോസിയേഷൻ നിർധനരായ പ്രവാസികൾക്കായി മാസാന്ത പെൻഷൻ പദ്ധതി ആരംഭിച്ചു

New Update

publive-image

Advertisment

ഒതായി (എടവണ്ണ): ചാത്തല്ലൂർ പ്രദേശത്ത് നിന്നുള്ള വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെയും എക്സ് പ്രവാസികളുടെയും കൂട്ടായ്മയായ . ഒതായി ചാത്തല്ലൂർ ഗ്ലോബൽ പ്രവാസി അസോസിയേഷൻ (OCGPA) നിർധനരും പ്രയാസപ്പെടുന്നവരുമായ പ്രവാസികൾക്കും മുൻ പ്രവാസികൾക്കും മാസാന്ത പെൻഷൻ പദ്ധതി ആരംഭിച്ചു.

പെൻഷൻ വിതരണം ചെയ്യുന്നതിനുള്ള ലിസ്റ്റ് കൈമാറൽ ചടങ്ങ് ഒതായി ഏ ആർ സ്ക്വയര്‍ ഓഡിറ്റോറിയത്തിൽ വെച്ച് അസോസിയേഷൻ രക്ഷാധികാരി പി വി സാദിക്ക് ഉദ്‌ഘാടനം ചെയ്തു. എം കെ അമിറിന് ലിസ്റ്റ് കൈമാറി. ട്രസ്റ്റർ ടി പി അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു,

കോവിഡ് മഹാമാരി സമയത്ത് പ്രയാസപ്പെടുന്ന 300 ഓളം പ്രവാസികളിൽ ഒരാൾക്ക് ആയിരം രൂപ മൂല്യമുള്ള കിറ്റുകൾ വിതരണം മെമ്പർമാരുടെ സഹായത്തോടെ വിതരണം ചെയ്തിരുന്നതായും ഇപ്രാവശ്യവും പെൻഷൻ പദ്ധതിക്ക് മെമ്പർമാർ ആവേശതോടയാണ് സഹകരിക്കുന്നതെന്നും സാദിഖ് പി വി പറഞ്ഞു. പുന്നോത്ത് അബ്ദുൽ ഗഫൂർ, സഫീർ മാനു എന്നിവർ സംസാരിച്ചു. ഉമ്മർ ചെമ്മല സ്വാഗതവും ഉബൈദ് ചെമ്പകത്ത് നന്ദിയും പറഞ്ഞു.

Advertisment