കൊല്ലത്ത് വാഹനം ഓടിച്ച പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾക്കെതിരെ കേസ്

New Update

publive-image

കൊല്ലം: വാഹനം ഓടിച്ച പ്രായപൂർത്തിയാക്കാത്ത രണ്ട് കുട്ടികളുടെ രക്ഷിതാക്കൾക്കെതിരെ ട്രാഫിക് പൊലീസ് കേസെടുത്തു. 25,000 രൂപ പിഴയും ഊടാക്കി. ഇരുചക്ര വാഹനങ്ങളുമായി എത്തിയ ഒരാളെ പള്ളിമുക്കിൽ നിന്നും മറ്റൊരാളെ കല്ലുപാലത്തിൽ നിന്നുമാണ് പിടികൂടിയത്. വാഹനം ഓടിക്കുന്ന കുട്ടികളെ പിടികൂടാൻ ബുധനാഴ്ചയും ഇന്നലെയുമായി പൊലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് ഇരുവരും കുടുങ്ങിയത്.

Advertisment

വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് രക്ഷിതാക്കളെ സ്റ്റേഷനിൽ വിളിച്ചു വരുത്തി താക്കീത് നൽകുകയും 25,000 രൂപ വീതം പിഴ ഈടാക്കുകയും ചെയ്തു. ഒരു വർഷത്തേക്ക് വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്നും 25 വയസുവരെ ഇവർക്ക് ലൈസൻസ് നൽകരുതെന്നുമുള്ള ശുപാർശ മോട്ടോർ വാഹന വകുപ്പിലേക്ക് നൽകിയതായി ട്രാഫിക് എസ്.ഐ സുരേഷ് പറഞ്ഞു.

Advertisment