/sathyam/media/post_attachments/MDgfRkL9ckQTgxqGgB1G.jpg)
കോഴിക്കോട്: കൊയിലാണ്ടിയിലെ 12 കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. കൊലപാതകത്തിന് പിന്നിൽ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഒരു കുടുംബത്തെയാകെ ഇല്ലാതാക്കാൻ വേണ്ടിയാണ് ഐസ്‌ക്രീമിൽ എലിവിഷം ചേർത്ത് നൽകിയതെന്നാണ് പ്രതി താഹിറ പോലീസിനോട് വെളിപ്പെടുത്തിയത്.
കൊയിലാണ്ടി അരിക്കുളത്തെ 12കാരൻ അഹമ്മദ് ഹസ്സൻ റിഫായിയെയാണ് പിതൃസഹോദരി താഹിറ ഐസ്‌ക്രീമിൽ വിഷംചേർത്ത് കൊലപ്പെടുത്തിയത്. പ്രതി നിലവിൽ റിമാൻഡിലാണ്. ഫാമിലി പായ്ക്ക് ഐസ്‌ക്രീം വാങ്ങി വിഷം ചേർത്തെ് നൽകിയെങ്കിലും ഹസ്സൻ റിഫായി മാത്രമാണ് കഴിച്ചത്. വീട്ടിൽ മറ്റാരും ഇല്ലാതിരുന്നതിനാൽ മാത്രമാണ് വൻദുരന്തം ഒഴിവായത്.
ഐസ്‌ക്രീം കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ആദ്യം തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് ഛർദ്ദി അതീവ ഗുരുതരാവസ്ഥയിലേക്ക് പോയതിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ കുട്ടി മരണപ്പെടുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us