കോഴിക്കോട് : വന്ദേ ഭാരത് തീവണ്ടിയുടെ വ്യാപകമായ സ്വീകാര്യത നിലനിർത്തുന്നതിനും, നിലവിലെ മറ്റു തീവണ്ടി യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടവരുത്താതെ വന്ദേ ഭാരത് യാത്രാസമയം ചുരുക്കുന്നതിന് നിലവിലെ മറ്റു തീവണ്ടികൾപൂർണ്ണമായും, ഭാഗികമായും റദ്ദാക്കുന്നതും, ദീർഘ സമയം വഴിയിൽ പിടിച്ചിടുന്നതും പരമാവധി ഒഴിവാക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ചെയർമാൻ ഡോക്ടർ എ. വി. അനൂപ്, വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി. ഇ. ചാക്കുണ്ണി എന്നിവർ
റെയിൽവേ അധികാരികളോട് അഭ്യർത്ഥിച്ചു..
/sathyam/media/post_attachments/M9cmjYktZlEokOLZDbE4.jpg)
ബഹു. പ്രധാനമന്ത്രിയുടെ കേരള സന്ദർശന വേളയിൽ കേരളത്തിന്റെ റെയിൽവേ വികസനത്തിന് അനിവാര്യമായ തിരുനാവായ - ഗുരുവായൂർ - ഇടപ്പള്ളി റെയിൽ പാത, ശബരി പാത, എറണാകുളം - മംഗലാപുരം മൂന്നാം പാത, മംഗലാപുരം കൊച്ചി റോ - റോ റെയിൽ സർവീസ്, മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ പുനഃസ്ഥാപിക്കൽ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ മുൻഗണന ക്രമത്തിൽ ഏകോപിച്ച് ബഹു: പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി അനുകൂല പ്രഖ്യാപനം നടത്താൻ കേരള സർക്കാരും, ബിജെപി നേതൃത്വവും സമ്മർദ്ദം ചെലുത്തണമെന്ന് അവർ അഭ്യർത്ഥിച്ചു.
വന്ദേ ഭാരത് ഉൾപ്പെടെ കേരളത്തിൽ ഓടുന്ന തീവണ്ടികളുടെ വേഗത കൂട്ടുന്നതിന് റെയിൽവേ പ്രഖ്യാപിച്ച ഓട്ടോമാറ്റിക് സിഗ്നലിങ്ങ്, വളവുകൾ നികത്തൽ, നേമം കൊച്ചുവേളി ടെർമിനൽ, കോഴിക്കോട്, മറ്റു പ്രധാന റെയിൽവേ സ്റ്റേഷൻ വികസനം ഉൾപ്പെടെയുള്ള പദ്ധതികൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിച്ച് ഒരേ ദിശയിൽ ഓടുന്ന ട്രൈനുകൾക്ക് ഓൾട്ടർനേറ്റീവ് സ്റ്റോപ്പ് സമ്പ്രദായം ആവിഷ്കരിച്ചാൽ വന്ദേ ഭാരത് മാത്രമല്ല കേരളത്തിലോടുന്ന മറ്റെല്ലാ വണ്ടികൾക്കും സുരക്ഷിതമായി വേഗത വർധിപ്പിക്കാൻ കഴിയുമെന്നും അവർ അഭിപ്രായപ്പെട്ടു.
ഇപ്പോൾ തിരുവനന്തപുരം - കാസർഗോഡ് വന്ദേ ഭാരത് പുറപ്പെടുന്ന അതേസമയത്ത് കാസർഗോഡ് നിന്നും ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് ആരംഭിച്ചാൽ കേരള ഹൈക്കോടതിയിലേക്കും, കണ്ണൂർ, കോഴിക്കോട്, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകേണ്ടവർക്കും ഉപകാരപ്രദവും റോഡ് മാർഗ്ഗം പോകുമ്പോഴുള്ള ധന - സമയ നഷ്ട്ടവും വഴിയിലെ ബ്ലോക്കുകളും ഒഴിവാക്കാൻ കഴിയുമെന്ന് അവർ അഭിപ്രായപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us