/sathyam/media/post_attachments/xAkz95iS70UUzYaW2jEJ.jpeg)
പാലാ:ടാക്സ് വർദ്ധനവിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സരിച്ച് വിലക്കയറ്റം സൃഷ്ടിച്ചിരിക്കുകയാണെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ കുറ്റപ്പെടുത്തി.
യുഡിഎഫ് സർക്കാർ കേരളത്തിൽ തുടക്കം കുറിച്ച റബർ വില സ്ഥിരതാ ഫണ്ട് സംസ്ഥാന ഗവൺമെൻറ് കൃഷിക്കാർക്ക് പൂർണമായും വിതരണം ചെയ്യാൻ തയ്യാറാവണമെന്നും, കേന്ദ്രസർക്കാർ റബ്ബറിന് വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും സജി ആവശ്യപ്പെട്ടു. യു ഡി എഫ് പാലാ നിയോജക മണ്ഡലം നേത്യയോഗം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെട്ടിട നികുതിയും പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പെർമിറ്റ് ഫീസും അന്യായമായി വർദ്ധിപ്പിച്ച പിണറായി സർക്കാരിന്റെ നികുതി കൊള്ള പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് യുഡിഎഫിന്റെ നേത്യത്വത്തിൽ 26/ 4/ 2023 ബുധനാഴ്ച രാവിലെ 10ന് പാലാ നിയോജക മണ്ഡലത്തിലെ പഞ്ചായത്ത് , മുൻസിപ്പൽ ,കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണ നടത്താനും നേതൃയോഗം തീരുമാനിച്ചു.
യു ഡി എഫ് പാലാ നിയോജക മണ്ഡലം ചെയർമാൻ സതീഷ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. യു ഡി എഫ് നിയോജക മണ്ഡലം കൺവീനർ ജോർജ് പുളിങ്കാട് മുഖ്യ പ്രസംഗം നടത്തി.കെ.റ്റി. ജോസഫ്,ഏ.കെ ചന്ദ്രമോഹൻ ,സി.ജി.വിജയകുമാർ,സന്തോഷ് കവു കാട്ട്,ആർ സജീവ്, ആർ പ്രേംജി , ബാബു മുകാല,രാജൻ കൊല്ലംപറമ്പിൽ
തോമസ് ആർ വി ജോസ് , ജോഷി വട്ടക്കുന്നേൽ, പ്രിൻസ് വി സി , സജി ഓലിക്കരാ, സന്തോഷ് മൂക്കിലി ക്കാട്ട്,ജോസഫ് പുളിക്കൻ ,പയസ് തോമസ്, സിബിനെല്ലം കുഴിയിൽ,ഷിജി ഇലവുംമൂട്ടിൽ,രാഹുൽ പി എൻ ആർ ,
അനിൽ മാധവപ്പള്ളി, പയസ് മാണി, ജോഷി നെല്ലിക്കുന്നേൽ, രാജു കൊക്കോപ്പുഴ, ശ്രീകുമാർ ടി സി, ജോബിഷ് ജോഷി, അഡ്വ.ജയദീപ്, ശ്യാം പ്രകാശ്, സോണി ഓടച്ചുവട്ടിൽ, സജോ വട്ടക്കുന്നേൽ,ശശി നെല്ലാല, ടോം ജോസഫ്
തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us