New Update
Advertisment
പിറവം. മുവാറ്റുപുഴയാറിൽ പിറവം നെച്ചൂർ കടവിൽ കുളിക്കുവാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു. വയനാട് സ്വദേശികളായ വൈത്തിരി, കണിയാപറ്റ വടക്കേടത്ത് സെബിൻ ജോസഫ് (21), മാനന്തവാടി ചെറുകാട്ടൂർ കുഴിമുള്ളിൽ ഡെറിൻ റോജസ് (20) എന്നിവരാണ് മരിച്ചത്. ഇരുമ്പനം ന്യൂ ടെക് ടയേഴ്സ് ജീവനക്കാരായ ഇവർ ചീരക്കാട്ടുപാറയിലാണ് താമസിച്ചിരുന്നത്.
ഞായറാഴ്ച വൈകിട്ട് നാലരയോടെ ആണ് അപകടം സംഭവിച്ചത്.ന്യൂ ടെക് ടയേഴ്സിലെ നാലുപേർ ഒരുമിച്ചാണ് നെച്ചൂർ കടവിൽ കുളിക്കുവാനെത്തിയത്. നാലുപേരിൽ ഒരാൾ വാഹനം കഴുകിയതിന് ശേഷം തിരികെ പോയി. കുളിയ്ക്കാനായി ഇറങ്ങിയ മൂന്ന് പേരിൽ രണ്ട് പേരാണ് ഒഴുക്കിൽ അകപ്പെട്ടത്.
നാട്ടുകാരാണ് ആദ്യം പുഴയിൽ തെരച്ചിൽ ആരംഭിച്ചത്. പിന്നീട് വിവരം അറിഞ്ഞ് പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി. നാട്ടുകാരാണ് രണ്ട് മൃതദേഹങ്ങളും കണ്ടെത്തിയത്.