New Update
/sathyam/media/post_attachments/zKL1dmAu7yd7egpq4U74.jpeg)
പാലക്കാട് :16 വർഷമായി ജർമ്മനി,ഫ്രാൻസ്,കാനഡ, യുകെ,ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ ഏറ്റവും നല്ല യൂണിവേഴ്സിറ്റികളിൽ കുറഞ്ഞ ചിലവിൽ വിദ്യാഭ്യാസം നടത്തുന്നതിന് സഹായിക്കുന്ന ഗാലക്സി എഡ്യൂക്കേഷണൽ കൺസൾട്ടൻസിയുടെ കേരളത്തിലെ ആദ്യ ബ്രാഞ്ച് പാലക്കാട് വി ബി ടോക്ക് ബിസിനസ് പ്രോഗ്രാമിൽ മിൽമ ചെയർമാൻ കെ.എസ്.മണി ബ്രാഞ്ച് ഹെഡ് രാഖിക്ക് ലോഗോ കൈമാറി ഉത്ഘാടനം ചെയ്തു.ചടങ്ങിൽ ഡി ഐ സി ജനറൽ മാനേജർ ബെനഡിക്ട് വില്യം,കെ ഐ എഫ് പ്രസിഡന്റ് സജീവ് കുമാർ,വൈസ് പ്രസിഡന്റ് കിരൺ,ലീഡ് കോളേജ് ചെയർമാൻ തൊമ്മൻ,ടോപ് ഇൻ ടൗൺ രാജു,വി ബി എ പ്രസിഡന്റ് സജി സജീഷ് തുടങ്ങിയവർ സന്നിഹിതരായി.
Advertisment
വൈജ്ഞാനിക മേഖല,പരിധിയില്ലാത്ത വിധത്തില്‍ അനുദിനം ആഗോളതലത്തിൽ വലുതായിക്കൊണ്ടിരിക്കുന്ന കാലമാണിത്. വിദ്യാഭ്യാസത്തിന്റെ കരുത്താണ് ഒരു രാഷ്ട്രത്തിന്റെ ഉത്തമ ഭാവി നിര്‍ണയിക്കുന്നത്.
അധ്യയന മാധ്യമത്തിന്റെ കാര്യത്തിൽപോലും സങ്കീർണമാണ് നാം നേരിടുന്ന വെല്ലുവിളികൾ.
അറിവിനും സംസ്‌കാരത്തിനും സാമൂഹ്യ മൂല്യങ്ങൾക്കും കരുത്ത് പകരാന്‍ അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ഗാലക്സി പോലുള്ള സംഘടിത കൂട്ടായ്മകൾ ശക്തികേന്ദ്രമാകട്ടെ എന്ന് പ്രസംഗകർ ആശംസിച്ചു.
ഗാലക്സിയുടെ വിദ്യാഭ്യാസ സാംസ്കാരിക സേവനങ്ങൾ സംബന്ധിച്ച് അറിയുന്നതിന്
08086506999 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us