New Update
/sathyam/media/post_attachments/WPLNzEhctRU7xoooDZ7x.jpg)
പെരുമ്പാവൂർ: കൂടാലപ്പാട് കൊടുവേലിപ്പടി ദേവീവിലാസം (നമ്പർ: 5519) എൻ.എസ്.എസ്. കരയോഗം മന്ദിരത്തിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചുകൊണ്ട് ശിലാസ്ഥാപനം നടന്നു. തിങ്കളാഴ്ച രാവിലെ 10ന് കരയോഗവളപ്പിൽ പ്രസിഡന്റ് വടക്കേടത്ത് വി.എൻ. മണി ശിലപാകി. സെക്രട്ടറി ഉമേഷ്കൃഷ്ണൻ മംഗലത്ത്, ട്രഷറർ കൊടുവേലിൽ കെ.കെ. ബാലൻ എന്നിവർ നേതൃത്വം നൽകി.
Advertisment
/sathyam/media/post_attachments/8vKet07YKjCw8s1btgBb.jpg)
കൂവപ്പടി ഗണപതി വിലാസം എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ് ബി. രഘുനാഥ്, ഒക്കൽ കരയോഗം പ്രസിഡന്റ് ലോഹിതാക്ഷൻ, ചേലാമറ്റം കരയോഗം പ്രസിഡന്റും മേഖലാ കൺവീനറുമായ പി.എസ്. വേണുഗോപാൽ, സെക്രട്ടറി രഘുകുമാർ, കൊരുമ്പശ്ശേരി കരയോഗം പ്രസിഡന്റ് എം.എൻ. വിജയൻ, വിജയൻ അമ്പാട്ട്, ബാബു തറമുകളിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us