"ഖിസ്സപ്പാട്ട് പാടിപ്പറയൽ കലാകാരന്മാർ ആദരിക്കപ്പെടാതെ പോകരുത്; അവർ സമൂഹ ചരിത്രത്തെ തനിമയോടെ പാടിയും പറഞ്ഞും അനശ്വരമാക്കുന്നു": മുഹമ്മദ് ഖാസിം കോയ

New Update

publive-image

Advertisment

എടപ്പാൾ: ചരിത്രത്തെ ഇല്ലായ്മ ചെയ്യുന്ന ഈ കാലഘട്ടത്തിൽ ചരിത്ര കഥകളെയും ചരിത്ര സത്യങ്ങളെയും നാടിന്റെയും സമൂഹത്തിന്റെയും തനിമയെയും മുറുകെ പിടിക്കുന്നവരാണ് ഖിസ്സപ്പാട്ടുകാർ എന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഉസ്താദ് മുഹമ്മദ് ഖാസിം കോയ പൊന്നാനി അഭിപ്രായപ്പെട്ടു. ഖിസ്സപ്പാട്ട് പാടിപ്പറയൽ കലാകാരന്മാരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖിസ്സപ്പാട്ട് പാടിപ്പറയൽ കലാകാരന്മാരുടെ പാട്ടുകളിലൂടെ ആനുകാലികവും അതിനു മുമ്പുള്ളതുമായ ജനതയുടെയും നാടിന്റെയും യഥാർത്ഥ സാമൂഹ്യ ചിത്രം അനശ്വരമായി തീരുകയാണ് ചെയ്യുന്നത്. അത് പുതിയ തലമുറകൾ ഏറ്റെടുത്ത് പാടുന്നതോടെ സമൂഹ പാരമ്പര്യങ്ങളുടെ സുന്ദരമായ കൈമാറ്റം കൈകടത്തലുളില്ലാതെ സാധ്യമാവും എന്നും ഖാസിം കോയ നിരീക്ഷിച്ചു. അന്യം നിന്ന് പോകുന്ന ഖിസ്സപ്പാട്ട് പാടിപ്പറയൽ എന്ന കലയെ നാടൻ കലകളിൽ ഉൾപ്പെടുത്തി പരിപോഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

publive-image

എടപ്പാൾ ബിസി അക്കാദമി ഹാളിൽ വെച്ച് നടന്ന ഓൾ കേരള കിസ്സപ്പാട്ട് അസോസിയേഷൻ സംസ്ഥാന പ്രവർത്തക സംഗമത്തോടനുബന്ധിച്ചായിരുന്നു ഈ വിഭാഗം ഗായകരെ ആദരിക്കൽ ചടങ്ങ്. മലപ്പുറം മഅദിൻ അക്കാദമിയിൽ ഒരു പകൽ മുഴുവൻ ഖിസ്സപ്പാട്ട് പാടിപ്പറഞ്ഞ മുപ്പതോളം കലാകരൻമാരെ മുഹമ്മദ് ഖാസിം കോയ ഉപഹാരം നൽകി ആദരിച്ചു.

ഖിസ്സപ്പാട്ട് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് കണ്ടമംഗലം ഹംസ മുസ്‌ലിയാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി ടി എം ആനക്കര, പ്രോഗ്രാം സെക്രട്ടറി അബു മുഫീദ താനാളൂർ, കാരയിൽ മുസ്തഫ സഖാഫി തെന്നല, ഹസൻ മുസ്ലിയാർ ചാവക്കാട്, അഷ്റഫ് സഖാഫി പുന്നത്ത്, റഷീദ് കുമരനല്ലൂർ, ഉമർസഖാഫി മാവുണ്ടിരി, സാദിഖ് മുസ്ലിയാർ മണ്ണാർക്കാട്, അബ്ദുൽ ഖാദർ കാ ഫൈനി, നാസർ മൈത്ര, മുഹമ്മദ് മാണൂർ, അബൂ സൂഫിയാൻ മണ്ണാർക്കാട് എന്നിവർ പ്രസംഗിച്ചു.

Advertisment