New Update
/sathyam/media/post_attachments/quwSmdO0PGd4oOrUM2uC.jpeg)
ദേശീയ പഞ്ചായത്ത് ദിനം ആചരിച്ചു. മഹാത്മജിയുടെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് കോൺഗ്രസ് ഗവണ്മെന്റ് നടപ്പിലാക്കിയ വിപ്ളവകരമായ നടപടിയാണ് ദേശീയ പഞ്ചായത്ത് രാജ് നഗരപാലികാ നിയമമെന്ന് ഐ.എൻ.ടി.യു.സി. ദേശിയ പ്രവർത്തക സമിതി അംഗം എം.കെ. ബീരാൻ പറഞ്ഞു. ദേശീയ പഞ്ചായത്ത് ദിനത്തോടനുബന്ധിച്ച് ആക്ടീവ് കോഴിക്കോട് സംഘടിപ്പിച്ച ചർച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Advertisment
/sathyam/media/post_attachments/WEtzkM0emI30AtOqCR7n.jpeg)
ചടങ്ങിൽ ആക്ടീവ് പ്രസിഡൻറ് എ.കെ.മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി പി.എം. അബ്ദുറഹിമാൻ , ആ ക്ടീവ് ജനറൽ സെക്രട്ടറി പി.ഐ. അജയൻ ,എം.പി. രാമകൃഷ്ണൻ , ഡി.രവി , കെ.സി.അബ്ദുൾ റസാഖ്, കെ.സി.രാജീവൻ , ഇ.എ.ബഷീർ, പി.പ്രഭാകരൻ നായർ , കോശി അലക്സ് എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us