/sathyam/media/post_attachments/mTwKnpxNJ2rWqluqA3cy.png)
പാനൂർ: കിടപ്പാടവും, മണ്ണും, ജനിച്ച നാൾ മുതൽ കണ്ട മനസുകളെയും വിട്ട് ഞങ്ങളെ പറിച്ചു നടാൻ ഒരു പദ്ധതിക്കും കഴിയില്ലെന്ന്, അഗ്നിസാക്ഷിയായി പ്രതിജ്ഞയെടുത്ത് പന്ന്യന്നൂർ മേഖലയിലെ ജനങ്ങൾ അണിനിരന്ന സമരജ്വാല പരിപാടി കൃത്രിമ ജലപാത വിരുദ്ധ സമരത്തിന് കരുത്തു പകരുന്നതായി. മനേക്കര പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്നും പ്രതിഷേധത്തിൻ്റെ അഗ്നിജ്വാലകളുമായി സഞ്ചരിച്ച് താഴെ പൂക്കോത്തും മാക്കുനിയിലും സമരജ്വാല സമാപിച്ചു.
നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത സമരജ്വാല കൃത്രിമ ജലപാത പദ്ധതിക്ക് വേണ്ടി ഈ നാടിനെ കീറി മുറിക്കാൻ അനുവദിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായി മാറി. അഡ്വ.വിനോദ് പയ്യട ഉദ്ഘാടനം ചെയ്തു. സമര സമിതി ചെയർമാൻ ദിനേശൻ പച്ചോൾ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ചെയർമാൻ ഇ.മനീഷ്, പാനൂർ മേഖല കൺവീനർ ഒടക്കാത്ത് സന്തോഷ് എൻ പി മുകുന്ദൻ കെ പി പ്രഭാകരൻ സി കെ ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.കെ പി സദാശിവൻ, ഇ.വരുൺ പന്ന്യന്നൂർ സി എം മഹേഷ് കുമാർ സജിത പ്രകാശൻ കെ കെ വനജ കെ പി ശശിധരൻ നന്ദന പ്രകാശൻ സരീഷ്മക്കുനി വി എം ബാബു മാസ്റ്റർ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us