വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മറ്റി ബാങ്ക് അക്കൗണ്ട് മരവിപ്പിക്കപ്പെട്ടവരുടെ സംഗമം നടത്തി

New Update

publive-image

Advertisment

മലപ്പുറം : വെൽഫെയർ പാർട്ടി ജില്ലാ കമ്മറ്റി അന്യായമായി ബാങ്ക് അക്കൌണ്ടുകൾ മരവിപ്പിക്കപ്പെട്ടവരുടെ സംഗമം നടത്തി. എ ഫാറൂഖ് ഹാളിൽ നടന്ന പരിപാടി വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാപ്രസിഡന്റ് നാസർ കീഴുപറമ്പ് ഉദ്ഘാടനം ചെയ്തു. ഒരു നടപടിക്രമങ്ങളും പാലിക്കാതെയാണ് ബാങ്കുകൾ അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് എന്നും ഇത് രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന വംശീയ അജണ്ടകളുടെ ഭാഗമാണ് ഇത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇവർക്കുള്ള എല്ലാ നിയമ സഹായങ്ങളും പാർട്ടി നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

മുനീബ് കാരക്കുന്ന് അധ്യക്ഷത യോഗത്തിൽ അഡ്വ: അമീൻ ഹസ്സൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. നൗഷാദ് ചുള്ളിയൻ, ഇബ്രാഹീം കുട്ടി മംഗലം, ജംഷീൻ അബൂബക്കർ, സിറാജുദ്ദീൻ പടിഞ്ഞാറ്റുമുറി, സമദ് ഒളവട്ടൂർ, ഫാറൂഖ് കെ പി മക്കരപ്പറമ്പ എന്നിവർ സംസാരിച്ചു.

Advertisment