/sathyam/media/post_attachments/9BwT7pKZmjy3LhYooee3.jpg)
പാലക്കാട് :രോഗം പിടിപെട്ടോ അപകടം മൂലമോ സ്ഥിരം കിടപ്പുരോഗികളായവർക്കു വേണ്ടി 'ദയ കെയർ'എന്ന പേരിൽ സാന്ത്വന പരിചരണ രംഗത്തേക്ക് കൂടി ചുവടുവെക്കുകയാണ്, ജീവകാരുണ്യ മേഖലയിൽ സ്തുത്യർഹമായ സേവനങ്ങളുമായി സമൂഹത്തിന് പ്രത്യാശ പകർന്ന ദയ ചാരിറ്റബിൾ ട്രസ്റ്റ്.രോഗത്തിന്റെ ആരംഭത്തിൽ തന്നെ പരിഗണിക്കുമ്പോൾ സാന്ത്വന പരിചരണം ഏറ്റവും ഫലപ്രദമാണ്. തുടക്കത്തിലേയുള്ള സാന്ത്വന പരിചരണം രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല,അനാവശ്യമായ ആശുപത്രിവാസങ്ങളും ആരോഗ്യ-പരിപാലന സേവനങ്ങളുടെ ഉപയോഗവും കുറയ്ക്കുന്ന ചെലവ് ലാഭിക്കുന്ന പൊതുജനാരോഗ്യ ഇടപെടൽ കൂടിയാണ്.
തിങ്കൾ രാവിലെ 9.30 ന് പാലക്കാട് യാക്കര ഉദയ റിസോർട്ട് ഹാളിൽ പ്രചോദന പ്രഭാഷകൻ ഗണേഷ് കൈലാസ് ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് ദയാ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.ദയയുടെ പാലിയേറ്റീവ് കെയർ സേവനം തികച്ചും സൗജന്യമായിരിക്കും.
ഉള്ളവനിൽ നിന്നും ഇല്ലാത്തവനിൽ നിന്നും സേവനത്തിന് പ്രതിഫലം പറ്റില്ല.പക്ഷേ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കായി ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. വാഹനം,ഡ്രൈവർ, നഴ്സ്,ഓഫീസ്,സ്റ്റാഫ് തുടങ്ങി സമീപ ഭാവിയിൽ ഡോക്ടറെ വരെ ഹോം കെയറിന് കൊണ്ടു പോകാനും പദ്ധതിയുണ്ട്.ഇതിനായി ഒരു കരുതൽ ഫണ്ട് സമാഹരിക്കേണ്ടിയിരിക്കുന്നു.
വിപുലമായ ഇത്തരം പ്രവർത്തന പരിപാടികൾക്ക് ഉദാരമതികളുടെ സഹായം മാത്രമാണ് പ്രതീക്ഷ എന്നും ചെയർമാൻ ഇ.ബി.രമേശ് പറഞ്ഞു. സമൂഹത്തിന്റെ വ്യത്യസ്ത മേഖലയിലുള്ളവർ പങ്കെടുക്കുന്ന പരിപാടിയിൽ വി.എസ്.മുഹമ്മദ്ഇ ബ്രാഹിം, ഡോ.എ.രാജേന്ദ്രൻ, എം. പുരുഷോത്തമൻ,എം.പ്രദീപ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു.അന്വേഷണങ്ങൾക്ക്: 7012913583.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us